Posts

ജോണിക്കുട്ടനും ഫുട്ബാളും

"എന്താ ആനിടീച്ചറെ ഒരു ആലോചന? കയ്യില് പൈസ വന്നു കാണും. ഇനി അതെവിടെകൊണ്ട് ഇൻവെസ്റ്റ്‌  ചെയ്യും എന്നായിരിക്കും ആലോചിക്കണേ ല്ലേ?" "ഇതെന്നാ...? ഞാനൊരു തമാശ പറഞ്ഞിട്ടും ടീച്ചരൊരുമാതിരി... എന്നാ പറ്റി?" "ഓ...ഒന്നൂല ഷീല ടീച്ചറെ" "അല്ല, എന്തോ ഉണ്ട്. എന്താന്നു വച്ച പറ. നമുക്ക്  പരിഹരിക്കാം." ക്ലാസ്സ്‌ തീർന്നു ടീച്ചേർസ് റൂമിലേക്ക്‌ കേറിയ അബുസാറും വന്നു. "എന്താ പ്രശ്നം? ആകെ ഒരു മൂകത?" അവസാനം ആനി ടീച്ചർ സംഭവം അവതരിപ്പിച്ചു. നിങ്ങളീ കഥയൊന്നു കേൾക്കു... എന്നിട്ട്  ഇതിനൊരു പരിഹാരം ഉണ്ടെങ്കിൽ പറയ്‌... രണ്ടാഴ്ച മുൻപാണ്‌, ജോണിക്കുട്ടന് ഒരേ വാശി. സ്കൂളിലെ ഫുട്ബാൾ ടീമിൽ ചേരണമെന്ന്. അവനോടു ഞാൻ ആവുന്നതും പറഞ്ഞു നോക്കി. "എടാ ചെക്കാ..ഇത് നിനക്ക് പറ്റില്ല. കുറച്ചു കഴിയുമ്പോ ഡാൻസ് ക്ലാസ്സിൽ പോയ പോലെ ഇതും നീ ഇട്ടെചിങ്ങ് പോരും." ചെക്കൻ കേൾക്കണ ലക്ഷണമൊന്നുമില്ല. ശല്യം സഹിക്ക വയ്യാതെ ഞാനങ്ങു സമ്മതിച്ചു. ഹോ! ആദ്യത്തെ ഒരാഴ്ച എന്നാ ഒക്കെ ആയിരുന്നു കസർത്ത്..!! രാവിലെ 5 മണിക്ക് എണീക്കുന്നു (ഇന്നേ വരെ സൂര്യൻ ഉദിക്കുന്നത് കണ്ടിട്ടില്ലാതവനാ), എക്സെർസ്യ...

ഈറന്‍ വയലറ്റ് പൂക്കള്‍

ഈറന്‍ വയലറ്റ് പൂക്കളുടെ താഴ്‌വരയിൽ നിന്ന് ഞാന്‍ ഇറങ്ങി വന്നത് നിന്‍റെ കണ്ണുകളിലേക്കാണ്  ഈറന്‍ വയലറ്റ് പൂക്കളും കടലാസ് പൂക്കളും മാത്രം വിരിഞ്ഞിരുന്ന എന്‍റെ വീഥികളില്‍  അന്നാദ്യമായി ഗുല്‍മോഹര്‍ പൂക്കളും ചുവന്ന പനിനീര്‍ പൂക്കളും മഴയായ് പൊഴിഞ്ഞു .. നീലക്കുറിഞ്ഞികള്‍ പൂക്കുന്ന  താഴ്‌വാരങ്ങളിലേക്കെന്നെ നീ കൈ പിടിച്ചു നടത്തി  എന്‍റെ മിഴികളില്‍ നിന്നുതിര്‍ന്ന നേര്‍ത്ത  പളുങ്ക് മണികള്‍ താഴെ വീഴാതെ നീ നിന്‍റെ ഹൃദയത്തിലെ ചിപ്പിക്കുള്ളില്‍ സൂക്ഷിച്ചു വച്ചു... മരണത്തിന്‍റെ ഗന്ധമുള്ള എന്‍റെ ഈറന്‍ വയലറ്റ് പൂക്കള്‍ ജീവന്‍റെ ഗന്ധമുള്ള നിന്‍റെ നീലക്കുറിഞ്ഞികളെ സ്നേഹിച്ചുതുടങ്ങിയപ്പോഴേക്കും  ആകാശത്ത് കാര്‍മേഘങ്ങള്‍ വന്നു മൂടി തുടങ്ങിയിരുന്നു...  ആകാശത്ത് നിന്നും കണ്ണുനീര്‍ത്തുള്ളികള്‍  ഭൂമിയില്‍ മഴയായ് പതിക്കുമ്പോള്‍  നിന്‍റെ കൈകള്‍ അയയുന്നത് വേദനയോടെ ഞാനറിഞ്ഞു!  കോരി ചൊരിയുന്ന മഴയത്ത്എന്നെ തനിച്ചാക്കി നീ എവിടേക്ക് പോയി? പെയ്തു തോര്‍ന്ന മഴവഴികളിലൂടെ ദിക്കറിയാതെ ... ഞാനും എന്‍റെ മൗനവും...

നോട്ടു പുരാണം

കുറേ നേരം നോക്കി നിന്നിട്ടാണ് ഒരു UBER Taxi കിട്ടിയത്. സ്ഥലം എത്തി ഇറങ്ങാൻ നേരം എത്രയായെന്നു നോക്കിയപ്പോൾ 170 Rs. ബാഗിൽ രണ്ടായിരത്തിൽ നോട്ട്! "ഭയ്യാ...ചില്ലർ ഹേ?" എന്ന് ചോദിച്ചപ്പോൾ "yes madam" എന്നുത്തരം. അന്നേരം ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നത് ഒരു മാലാഖയാണെന്ന് തോന്നിപ്പോയി. സന്തോഷത്തോടെ രണ്ടായിരത്തിന്റെ നോട്ട് ബാഗിൽ നിന്ന് വലിച്ചു പുറത്തെടുത്തപ്പോളാണ്, ആ... എന്റെ കൂടെ കാറിൽ ഇരിക്കുന്ന ഒരാളുടെ കാര്യം പറയാൻ വിട്ടു പോയി. ഞാൻ ഒറ്റക്കല്ല, കൂടെ കാന്താരി ലൈറയും ഉണ്ട്. വയലറ്റ് നിറത്തിലുള്ള പുതിയ രണ്ടായിരത്തിന്റെ നോട്ട് ആദ്യമായി കാണുന്ന അവളുടെ കണ്ണുകളിൽ ആശ്ചര്യതിളക്കം. സന്തോഷത്തോടെ നോട്ട് കൊടുക്കാൻ കൈകൾ നീട്ടിയ ഉടനെ അവൾ വാ തുറന്നു കണ്ണ് തുറിപ്പിച്ചു ഉറക്കെ കൂവി. "അമ്മാ... അത് കള്ള നോട്ടല്ലേ... fake note!! അത് കൊടുക്കണ്ടാട്ടാ...!"  എന്റെ നോട്ടു മുത്തപ്പാ... ഇവളെന്നെ കൊലക്കു കൊടുക്കും. പോലീസിനെ കൊണ്ട് പിടിപ്പിക്കാനുള്ള ഉദ്ദേശമാണോ?! അന്നേരം എന്റടുത്തു ഇരിക്കുന്ന ആ ഇത്തിരിപ്പോന്ന സാധനത്തിന് തലയിൽ രണ്ടു ചുവന്ന കൊമ്പു മുളച്ചതായി കണ്ട് ഞാൻ ഞെട്ടി. "മിണ്ടാതിരു...

ലൈറയുടെ തിയറികൾ

രണ്ടാം ക്ലാസ്സിൽ ആയതോടെ കൊച്ചിന്റെ തിയറിയുടെ ലെവൽ ഇത്തിരി കൂടിയൊന്നൊരു സംശയമില്ലാതില്ലാതില്ലാതില്ല....കാക്കേനേം പൂച്ചേനേം ഒക്കെ വിട്ടു കളി നുമ്മടെ നെഞ്ചത്തോട്ടായി. ഇന്നലെ രാത്രിയാണ് പുതിയ തിയറി വായിൽ നിന്ന് പൊഴിഞ്ഞത്. അതായതുത്തമാ... അവളുടെ ഭാഷയിൽ പറഞ്ഞാൽ, ഈ വൈഫ് പ്രെഗ്നന്റ് ആയിരിക്കുമ്പോൾ ഹസ്ബൻഡ്‌സ് അവരുടെ വിഷസ് ഒക്കെ ഫുൾഫിൽ ചെയ്ത് കൊടുക്കണമത്രേ... ഇല്ലെങ്കിൽ ബാഡ് ബേബീസ് ഉണ്ടാവും. ഫുൾഫിൽ ചെയ്ത് കൊടുത്താൽ ഗുഡ് ബേബീസും ഉണ്ടാവും. അച്ഛൻ അമ്മേടെ വിഷസ് ഫുൾഫിൽ ചെയ്യാഞ്ഞത് കൊണ്ടല്ലേ ഈ ആദി ഇങ്ങനെ കുമ്പാമ്പയായി (കുറുമ്പനായി) പോയത്! ആദി (അവളുടെ അനിയച്ചാർ) അങ്ങനെയാണ് കുമ്പാമ്പ (കുറുമ്പൻ) ആയിപോയതത്രെ. അച്ഛൻ പുതിയ തിയറി കേട്ട് പ്ലിങ്ങസ്യാ എന്നിരിക്കുന്നത്‌ കണ്ട് ഞാൻ തൃപ്പതിയടഞ്ഞു. അതും പോരാഞ്ഞു അവളെന്നോടൊരു ചോദ്യം. "അമ്മേ... അമ്മേടെ ഏത് വിഷ് ആണ് അച്ചൻ ഫുൾഫിൽ ചെയ്യാഞ്ഞേ?" കിട്ടിയ അവസരമല്ലേ... എന്ന് കരുതി ഞാനും പറഞ്ഞു "കുറേ ഉണ്ടാർന്നു മോളേ...ഉം..."  "എന്നാലും ഒരെണ്ണം പറ..." എന്നവൾ. അച്ഛൻ കണ്ണടച്ച് പ്രാർത്ഥിക്കുകയാണെന്ന് തോന്നുന്നു. "അമ്മയെ ആൻഡമാൻ നിക്കോബാർ കാണിക...

ഒരു കൊച്ചു ഒളിച്ചോട്ടം...

അരുണ്‍ മനസ്സില് ഉറപ്പിച്ചു. ഇന്ന് ഇതിനൊരവസാനം കണ്ടിട്ട് തന്നെ ബാക്കി കാര്യം. ഇങ്ങനെ എല്ലാ ദിവസവും അടിയും ചീത്തയും കേട്ട് ജീവിക്കാൻ ഇനി വയ്യ... ഈ അച്ഛനമ്മമാർക്ക് മനസാക്ഷി എന്നൊന്ന് ഉണ്ടോ? കുട്ടികളെന്താ അടിമകളോ? ഫൈവ് സിയിലെ വിനോദും ഇത് തന്നെയാണ് പറഞ്ഞത്. ഇന്നലെ രണ്ടു മണിക്കൂർ പഠിച്ചില്ലെന്ന് പറഞ്ഞാരുന്നു വഴക്ക്. അതിനു മുന്നത്തെ ദിവസം അച്ഛമ്മയുടെ കണ്ണട പൊട്ടിച്ചതിന്. പൊട്ടിച്ചതല്ല.അറിയാതെ കൈ തട്ടി താഴെ വീണതാ... അതൊന്നു പറയാനുള്ള സാവകാശം തരണ്ടേ? അതിനു മുൻപേ അടി തുടങ്ങിയാ പിന്നെ എന്താ ചെയ്യാ? അരുണിന്റെ മനസ്സില് രോഷം തിളച്ചു പൊങ്ങി. സ്കൂളിൽ ചെന്നതും ആദ്യം വിനോദിനെ കാണാനായി നേരെ ഫൈവ് സിയിലേക്ക് വെച്ച് പിടിച്ചു. സംസാരിക്കാനുള്ള സമയം കിട്ടിയില്ല, അപ്പോളേക്കും ഫസ്റ്റ് ബെല്ല് ഉറക്കെ മുഴങ്ങി. ഉച്ചയ്ക്കലത്തെ ലഞ്ച് ബ്രേയ്ക്കിനു കൂടുതൽ സംസാരിക്കാമെന്ന് പറഞ്ഞു തിരിച്ചു നടന്നു. ലഞ്ച് ബ്രേയ്ക്കിനു മണിയടിക്കുന്നത് വരെ മനസ്സ് അസ്വസ്ഥമായിരുന്നു. മണി മുഴങ്ങിയതും ആദ്യം ഓടിയത് വിനോദിന്റെ അടുത്തേക്കാണ്. അവന്റെ അവസ്ഥയും അത് തന്നെ. രണ്ടു പേരും ഊണ് പോലും കഴിക്കാതെ കൂലങ്കുഷമായി ചിന്തിച്ചു. അവസാനം ഒരു തീരുമാനത്ത...

കാണാലോകത്തെ കാണാക്കാഴ്ചകൾ

"അല്ലാ... ഇതാരാ! നീയെങ്ങനെ ഇവിടെ എത്തി?" പെൻസിൽ റബ്ബറിനോട് ചോദിച്ചു. "ആ...എത്തി. പക്ഷെ, നീ... നീ പെൻസിൽ ബോക്സിൽ അടങ്ങി ഒതുങ്ങി ഇരുന്നവനല്ലേ..? ഇവിടെ..!?" "എന്ത് പറയാനാ... അമ്മിണിക്കുട്ടി ക്ലാസ്സിൽ വച്ച് എഴുതി കഴിഞ്ഞു എന്നെ മേശപ്പുറത്തു ഇട്ടേച്ചും പോയി. കുറെ കഴിഞ്ഞു നോക്കുമ്പോളുണ്ട് ന്നെ കാണാനില്ല! അന്ന് മുതല് ഇവിട്ണ്ട്. നീയോ??" "ഏതാണ്ടിതു പോലെ തന്നെ. അമ്മിണിക്കുട്ടിക്ക് ദേഷ്യം വന്നപ്പളേ കയ്യിലിരുന്ന ന്നെ വലിച്ചൊരേറ്... പിന്നെ കണ്ടിട്ടില്ല. ഇങ്ങു പോന്നു. മ്മള് രണ്ടാളും മാത്രേ ഉള്ളോ ഇവ്ടെ?" പെൻസിലിന് ചിരി വന്നു. അവൻ മറ്റൊരിടത്തേക്ക് മുന ചൂണ്ടിക്കൊണ്ടു പറഞ്ഞു, "ഹ ഹ ഹ...! നല്ല കാര്യായി. ദേ...അങ്ങോട്ട് നോക്കിക്കേ... അമ്മിണിക്കുട്ടീടെ കുട്ടിയുടുപ്പ്, സ്വർണക്കമ്മലിന്റെ ചങ്കീരി, വെള്ളിക്കൊലുസ്, മുത്തുമാലേടെ 4 മുത്തുകൾ എന്ന് വേണ്ട അവൾടെ കാണാതായ കുട്ടിയാന വരെണ്ട്!" "കുട്ടിയാനയോ!!??" "ആ...കളിപ്പാട്ടം. ഒരു സൂക്ഷ്മം ഇല്ലാത്ത കുട്ടി. ന്നാലും നിക്കിഷ്ടാട്ടോ" "അപ്പൊ കാണാണ്ടാവണതൊക്കെ ഇവിട് ണ്ടാവോ?" റബ്ബറ...

ഓർമയിൽ ഒരു കൂട്ടുകാരി

ഡിഗ്രിക്ക് പഠിക്കുമ്പോളാണ് അവളെ പരിചയപെടുന്നത്. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ റൂംമേറ്റ് /ക്ലാസ്സ് മേറ്റ് എന്ന നിലയിലാണ്  അവളെ ആദ്യം പരിചയപെടുന്നത്. എന്റെ കൂട്ടുകാരിയെ കാണാൻ അവളുടെ റൂമിൽ ഓരോ തവണ പോകുമ്പോളും ഈ പുതിയ കഥാപാത്രത്തെ ഞാൻ ശ്രദ്ധിച്ചിരുന്നു, അവൾ എന്നെയും. അവൾ കവിതകൾ എഴുതുമത്രേ. അതെനിക്കൊരു പുതിയ അറിവായിരുന്നു. ഞാൻ പാടും എന്നത് അവൾക്കും പുതിയ അറിവായിരുന്നു. അന്ന് മുതൽ വൈകുന്നേരങ്ങളിൽ അവൾ എന്നെ കൊണ്ട് പാട്ടുകൾ പാടിപ്പിച്ചു കൊണ്ടേയിരുന്നു. ഒരു പക്ഷെ ഞാൻ പാടിതെളിഞ്ഞത് ആ മൂന്നു വർഷം കൊണ്ടായിരിക്കണം. "പൂങ്കാറ്റിനോടും പുഴകളോടും...", " പാതിരാമഴയേതോ..." അങ്ങനെ കൂടുതലും റൊമാന്റിക്‌ മെലോടീസ്. അതിൽ ഏറ്റവും കൂടുതൽ പാടിയത് യാതൊരു സംശയവുമില്ല, "പാതിരാമഴയേതോ..." തന്നെ. ഓരോ തവണ ഞാൻ ആ പാട്ട് പാടുമ്പോളും അവൾ കണ്ണടച്ചിരിക്കും. ആ പാട്ടിനുള്ളിലേക്ക് ആഴ്ന്നിറങ്ങുന്നത് പോലെ... പിന്നെ പതുക്കെ ആ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങും. ഒരിക്കൽ പോലും ഞാൻ ചോദിച്ചിട്ടില്ല, എന്തിനാണ് നീ കരയുന്നതെന്ന്? അവൾ പറഞ്ഞതുമില്ല. അവളുടെ ഉള്ളിൽ ഏതോ ഒരു കനലെരിയുന്നത് ഞാൻ അറിഞ്ഞിരുന്ന...