Posts

Showing posts from February, 2021

Little Stories Of Love

The Room of Happiness Teacher taking class about types of houses. Teacher: We have living room, dining room, kitchen, bedroom and bathroom in a house. Right, children? Little Girl: Ma'am, I have only one room in my house. What do I call it? Teacher froze and replied in a moment, "Wow! That is called 'All-in-one room'. No one else has that kind here. That's wonderful!" Little girl blushed with happiness. A Parcel With Love My usual place after work was the famous coffee house nearby. That day, I had my daily cup of evening coffee and was walking towards the bus stop. She was sitting on the roadside. Looking at me, outstretching her hands for a penny. She was aged, looked pale and tired. I took out a coin from my purse. Her eyes widened. At that instance, something struck my mind.  I kept the coin back in my purse. Her face saddened with disappointment. I turned and walked back straight to the coffee house. Ordered an Idli-Vada parcel.  She was gazing at me from

ചിലന്തി മനുഷ്യർ

വിവാഹത്തിന്റെ മൂന്നാം വാർഷികത്തിന്റെ അന്നാണ് ആദ്യമായി ആ വീട്ടിലെ രണ്ടു ചുമരുകൾ ചുംബിക്കുന്ന മൂലയിൽ മഞ്ഞവെയിൽ തട്ടി ഒരു തിളക്കം ദത്തയുടെ കണ്ണിൽ മിന്നിയത്. നഗരത്തിന്റെ തിരക്കുള്ള പാതയിലെ ചുവന്ന പെയിന്റടിച്ച കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ ഒരറ്റത്ത്  ആർക്കും നോട്ടമെത്താത്ത ഒരു കോണിൽ ഒതുങ്ങി ഒളിച്ചു നിൽക്കുന്ന ഈ ഫ്ലാറ്റിൽ ചിലന്തിവലയോ?! കുറച്ചു നേരം നോക്കി നിന്ന ശേഷം അവൾ പതിവു ജോലികളിലേക്ക്‌ മടങ്ങി.  ഇപ്പോഴെന്തായാലും വൃത്തിയാക്കാൻ സമയമില്ല, പിന്നീടാവട്ടെ. മനസ്സിൽ പറഞ്ഞുകൊണ്ട് അവൾ അടുക്കള മുഴുവനും ഒരെലിയെ പോലെ ഓടി നടന്നു.  വീണ്ടും ഒരാഴ്ച കഴിഞ്ഞാണ് അടിച്ചു വാരുന്നതിനിടയിൽ കുറെ കറുത്ത എട്ടുകാലി കുഞ്ഞുങ്ങൾ താഴെ വീണു കൈ കാലിട്ടടിക്കുന്നത് കണ്ടത്. കറുത്ത മുത്തുകൾ താഴെ വീണ് നാലുപാടും ചിതറിയത് പോലെ അവ വെപ്രാളപ്പെട്ട് മുറി മുഴുവൻ ഓടി നടക്കാൻ തുടങ്ങി. ദത്ത എല്ലാത്തിനെയും ചൂല് കൊണ്ട് തൂത്തുവാരി എടുത്തു. ഡസ്റ്റ് ബിന്നിൽ ഇട്ടാൽ അവിടന്ന് ചാടിപോവില്ലേ... എല്ലാത്തിനേം കൊന്നു കളഞ്ഞേക്കാം, വേറെ വഴിയില്ല. ഫ്ളാറ്റിൽ താമസിക്കുമ്പോൾ പുറത്തേക്ക് വലിച്ചെറിഞ്ഞാൽ വിവരമറിയും. അങ്ങനെ ശിശുഹത്യാപാപം കൂടെ വലിച്