പാപഹത്യ - Break the taboos
"എനിക്ക് അമ്പലത്തിൽ പോണം..." ദേവി കണ്ണാടിയിൽ നോക്കി പറഞ്ഞു. "പൊയ്ക്കോളു...അതിന് എന്നോട് ചോദിക്കണതെന്തിനാ? അല്ലാ...നിനക്കിപ്പോ സുഖമില്ലാതിരിക്കല്ലേ?അപ്പൊ പിന്നെ....എങ്ങനെയാ...!" സേതു സംശയത്തോടെ അവളെ നോക്കി. "എനിക്കെന്താപ്പോ സൂക്കേട്? ഇതൊരു സൂക്കേടാണോ!! ഇത് എല്ലാ പെണ്ണുങ്ങൾക്കും മാസത്തിലൊരിക്കൽ വരുന്ന ഒരു സാധാരണ സംഭവം...അത് വരാതിരിക്കുമ്പോളാണ് സൂക്കേടാവണത്. ഇതുള്ളപ്പോ അമ്പലത്തിൽ കേറരുതെന്ന് എവിടെയാ എഴുതി വച്ചേക്കണേ?പറ..." ഇവളോട് നാക്ക് കൊണ്ട് മല്ലിട്ട് ജയിക്കാമെന്ന് ആരും കരുതണ്ട. പണ്ടേ ഇങ്ങനെയാണ്. അവൾക്കു ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ആരെതിർത്താലും ചെയ്തിരിക്കും. അതുകൊണ്ടാണല്ലോ തന്റെ കൂടെ ഒരു ലിവിംഗ് റ്റുഗെതർ റിലേഷന് അവൾ ഇറങ്ങി തിരിച്ചതും. "എന്നാലും ദേവി...അത് ശരിയാണോ? ആരെങ്കിലും അറിഞ്ഞാൽ പ്രശ്നമാവില്ലേ...? " "ആരറിയാനാണെന്നേ...ഞാനെന്താ ഇത് വിളിച്ചു കൂവിക്കൊണ്ട് നടക്കുവാണോ? എന്റെ സേതു...എനിക്കറിയാവുന്ന എത്രയോ പെണ്‍കുട്ടികൾ ഉണ്ടെന്നോ ഇങ്ങനെ...! ആരെങ്കിലും അറിഞ്ഞിട്ടാണോ!" "ഓഹോ...അപ്പൊ നീ ഒറ്റക്കല്ല, കൂട്ടുകാരുമുണ്ട്. നമ...