നോട്ടു പുരാണം
കുറേ നേരം നോക്കി നിന്നിട്ടാണ് ഒരു UBER Taxi കിട്ടിയത്. സ്ഥലം എത്തി ഇറങ്ങാൻ നേരം എത്രയായെന്നു നോക്കിയപ്പോൾ 170 Rs. ബാഗിൽ രണ്ടായിരത്തിൽ നോട്ട്! "ഭയ്യാ...ചില്ലർ ഹേ?" എന്ന് ചോദിച്ചപ്പോൾ "yes madam" എന്നുത്തരം. അന്നേരം ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നത് ഒരു മാലാഖയാണെന്ന് തോന്നിപ്പോയി. സന്തോഷത്തോടെ രണ്ടായിരത്തിന്റെ നോട്ട് ബാഗിൽ നിന്ന് വലിച്ചു പുറത്തെടുത്തപ്പോളാണ്, ആ... എന്റെ കൂടെ കാറിൽ ഇരിക്കുന്ന ഒരാളുടെ കാര്യം പറയാൻ വിട്ടു പോയി. ഞാൻ ഒറ്റക്കല്ല, കൂടെ കാന്താരി ലൈറയും ഉണ്ട്. വയലറ്റ് നിറത്തിലുള്ള പുതിയ രണ്ടായിരത്തിന്റെ നോട്ട് ആദ്യമായി കാണുന്ന അവളുടെ കണ്ണുകളിൽ ആശ്ചര്യതിളക്കം. സന്തോഷത്തോടെ നോട്ട് കൊടുക്കാൻ കൈകൾ നീട്ടിയ ഉടനെ അവൾ വാ തുറന്നു കണ്ണ് തുറിപ്പിച്ചു ഉറക്കെ കൂവി. "അമ്മാ... അത് കള്ള നോട്ടല്ലേ... fake note!! അത് കൊടുക്കണ്ടാട്ടാ...!" എന്റെ നോട്ടു മുത്തപ്പാ... ഇവളെന്നെ കൊലക്കു കൊടുക്കും. പോലീസിനെ കൊണ്ട് പിടിപ്പിക്കാനുള്ള ഉദ്ദേശമാണോ?! അന്നേരം എന്റടുത്തു ഇരിക്കുന്ന ആ ഇത്തിരിപ്പോന്ന സാധനത്തിന് തലയിൽ രണ്ടു ചുവന്ന കൊമ്പു മുളച്ചതായി കണ്ട് ഞാൻ ഞെട്ടി. "മിണ്ടാതിരു