സുചിയുടെ ഓണം, മമ്മൂട്ടിയുടെയും...
ഓണം പ്രവാസി മലയാളിക്ക് രണ്ടു മാസത്തോളം വരെ ആഘോഷിക്കാം എന്നാണല്ലോ. ഞങ്ങൾ ബാംഗ്ലൂർ മലയാളികൾ മാസാവസാനം വരെ പോയുള്ളൂ എന്ന് സമാധാനിക്കാം. ഓണത്തിനിടയിൽ പുട്ട് കച്ചവടം എന്ന് പറയുന്ന പോലെ ഒരു സംഭവമാണ് ഞാൻ അവതരിപ്പിക്കാൻ പോകുന്നത്. തിരുവാതിര ഇല്ലാതെ എന്തോണം അല്ലേ? അങ്ങനെയൊക്കെ ഓർത്താണ് ഞാനും തിരുവാതിര എടുത്ത് തലയിലേറ്റിയത്. ഈ പെണ്ണുങ്ങളെ കൈകാര്യം ചെയ്യുന്നത് അത്ര എളുപ്പമല്ല എന്നറിയാമല്ലോ.അതും പത്ത് പെണ്ണുങ്ങൾ! ഒരു മണിക്കൂർ പ്രാക്ടീസിൽ മുപ്പതു മിനിറ്റ് വർത്തമാനം, ഇരുപത് മിനിറ്റ് ചിരി ഒക്കെ കഴിഞ്ഞ് പത്ത് മിനിറ്റ് കളിക്കാൻ കിട്ടിയാലായി. വഴക്കും കുശുമ്പും അടിയും ഒക്കെ കഴിഞ്ഞ് അവസാനം എത്ര പേർ കാണുമെന്ന് പരിപാടിക്ക് ഒരാഴ്ച മുൻപ് മാത്രമേ അറിയാൻ പറ്റൂ. അങ്ങനെ സുചി എനിക്ക് കൊണ്ടു വന്നു തന്നതാണ് മമ്മൂട്ടിയെ. മമ്മൂട്ടി എന്നത് ഇരട്ടപ്പേരാണെന്ന് മനസ്സിലായല്ലോ. എൻ്റെ ഗ്രൂപ്പിൽ മമ്മൂട്ടിയും സുരേഷ് ഗോപിയും ഒക്കെ ഉണ്ട്. അവരുടെ നൃത്ത ശൈലി പിന്തുടരുന്നത് കൊണ്ടാണ് ഇവർക്കങ്ങനെ ഒരു വിളിപ്പേര് വന്നത്. കുറ്റം പറയരുതല്ലോ വളരെ കഷ്ടപ്പെട്ടാണെങ്കിലും മമ്മൂട്ടി തിരുവാതിര എന്ന കീറാമുട്ടി പഠിച്ചെടുത്തു. മമ്മൂട്ടിയെ പറ്റി ക