Posts

Showing posts from May, 2021

ഹൃദയത്തിൻ്റെ നിറം

നിന്നോളമെത്താത്തോരായിരം വാക്കാലിന്നെന്റെ നെഞ്ചകം വിങ്ങവേ നിന്നോളമെത്താത്തോരായിരം നോക്കാലിന്നെന്റെ കണ്ണുകൾ പൊള്ളവേ മിഴിയിണകളിലെയീറൻ തുവർത്താതെ നിന്നെയെൻ ഹൃദയത്തിൻ കല്ലറയിലടക്കി ഞാൻ... **************************************** ഹൃദയം ഓട്ടയായത് കൊണ്ടാവണം എന്റെ പ്രണയം മുഴുവനും ചോർന്നു പോയിരിക്കുന്നു. **************************************** ഹൃദയത്തിൻ്റെ നിറമെന്താണ്? ചുവപ്പ് ... അല്ലേ? അല്ലാ, കറുപ്പ്! അതെങ്ങനെ?? പ്രണയത്തിൻ്റെ അന്ധതയിൽ മുങ്ങി ഹൃദയം മുഴുവനും ഇരുട്ടിൻ്റെ കറുപ്പായിരിക്കുന്നു... ***************************************** ആഹാരവും വെള്ളവും കഴിഞ്ഞാൽ മനുഷ്യന് പരമപ്രധാനം സ്വാതന്ത്ര്യം തന്നെ! അതില്ലാത്തിടത്തോളം കാലം ഒരു ഹൃദയവും ഒരു രാജ്യവും ഇന്നേ വരെ അധിക കാലം ഒന്നിനെയും അതിജീവിച്ചിട്ടില്ല... ***************************************** യുഗമേതായാലും കഥ ഒന്നുതന്നെ! : ചോരയുണങ്ങാത്ത മണ്ണും, കണ്ണീരുണങ്ങാത്ത പെണ്ണും... ***************************************** കഥ മതിലുകൾ! ഓരോ മനുഷ്യന് ചുറ്റും ഓരോ കഥ മതിലുണ്ടാവും. ജനിച്ച്, വളർന്ന് വന്ന വഴികളിൽ കണ്ടതും കേട്ടതും സാങ്കല്പികവും അനുഭാവികവും ഒക്കെ ആയ