അന്ന മറിയ സാറ
"ആഹാരവും വെള്ളവും കഴിഞ്ഞാൽ മനുഷ്യന് പരമപ്രധാനം സ്വാതന്ത്ര്യം തന്നെ! അതില്ലാത്തിടത്തോളം കാലം ഒരു ഹൃദയവും ഒരു രാജ്യവും ഇന്നേ വരെ അധികകാലം ഒന്നിനെയും അതിജീവിച്ചിട്ടില്ല." അന്ന മറിയ സാറ "സിനിമക്ക് പോണുണ്ടോ ഇല്ലേ? പറ..." അന്ന അവസാനമായി ചോദിച്ചു. "ഇല്ലാ... ഭർത്താവിനെ തല്ലുന്ന സിനിമയല്ലേ? പണ്ട് ഒരെണ്ണം കണ്ടതിൻ്റെ ക്ഷീണം തീർന്നിട്ടില്ല. ഒരു ഗ്ലാസ്സ് വെള്ളം പോലും അവള് എടുത്ത് തരൂല. ഇനി ഇതും കൂടെ കണ്ടിട്ട് വേണം അവൾക്കെന്നെ അടിച്ചൊതുക്കാൻ. അതങ്ങ് മനസ്സില് വെച്ചാ മതി മോളേ..." ദിലീപ് മൊബൈലിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു തീർത്തു. "ആ... കയ്യിലിരിപ്പ് കൊള്ളൂല്ലെങ്കി ചിലപ്പോ അടിയൊക്കെ കിട്ടീന്ന് വരും" അന്ന പിറു പിറുത്തു കൊണ്ട് തിരിച്ചു നടന്നു. "എന്താ പറഞ്ഞേ?" അയാൾ അലറി. "ഓ... ഒന്നൂല്ല്യ" "ഉം... ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാ" ദിലീപ് മൊബൈൽ എടുത്ത് ജീൻസിൻ്റെ പോക്കറ്റിൽ ഇട്ട് പുറത്തേക്കിറങ്ങി. അയാൾ പോയതും അന്ന മതിലിനോട് ചേർന്ന് കിടക്കുന്ന ഇഷ്ടികക്കല്ലിൽ ചവുട്ടി നിന്ന് കാൽവിരലുകളിൽ എല്ലാ ഭാരവും ഏറ്റി, എത്തി വലിഞ്ഞു കൊണ്ട് അപ്പുറത്തെ ശാല