Posts

Showing posts from November, 2017

ലൈറയുടെ തിയറികൾ

രണ്ടാം ക്ലാസ്സിൽ ആയതോടെ കൊച്ചിന്റെ തിയറിയുടെ ലെവൽ ഇത്തിരി കൂടിയൊന്നൊരു സംശയമില്ലാതില്ലാതില്ലാതില്ല....കാക്കേനേം പൂച്ചേനേം ഒക്കെ വിട്ടു കളി നുമ്മടെ നെഞ്ചത്തോട്ടായി. ഇന്നലെ രാത്രിയാണ് പുതിയ തിയറി വായിൽ നിന്ന് പൊഴിഞ്ഞത്. അതായതുത്തമാ... അവളുടെ ഭാഷയിൽ പറഞ്ഞാൽ, ഈ വൈഫ് പ്രെഗ്നന്റ് ആയിരിക്കുമ്പോൾ ഹസ്ബൻഡ്‌സ് അവരുടെ വിഷസ് ഒക്കെ ഫുൾഫിൽ ചെയ്ത് കൊടുക്കണമത്രേ... ഇല്ലെങ്കിൽ ബാഡ് ബേബീസ് ഉണ്ടാവും. ഫുൾഫിൽ ചെയ്ത് കൊടുത്താൽ ഗുഡ് ബേബീസും ഉണ്ടാവും. അച്ഛൻ അമ്മേടെ വിഷസ് ഫുൾഫിൽ ചെയ്യാഞ്ഞത് കൊണ്ടല്ലേ ഈ ആദി ഇങ്ങനെ കുമ്പാമ്പയായി (കുറുമ്പനായി) പോയത്! ആദി (അവളുടെ അനിയച്ചാർ) അങ്ങനെയാണ് കുമ്പാമ്പ (കുറുമ്പൻ) ആയിപോയതത്രെ. അച്ഛൻ പുതിയ തിയറി കേട്ട് പ്ലിങ്ങസ്യാ എന്നിരിക്കുന്നത്‌ കണ്ട് ഞാൻ തൃപ്പതിയടഞ്ഞു. അതും പോരാഞ്ഞു അവളെന്നോടൊരു ചോദ്യം. "അമ്മേ... അമ്മേടെ ഏത് വിഷ് ആണ് അച്ചൻ ഫുൾഫിൽ ചെയ്യാഞ്ഞേ?" കിട്ടിയ അവസരമല്ലേ... എന്ന് കരുതി ഞാനും പറഞ്ഞു "കുറേ ഉണ്ടാർന്നു മോളേ...ഉം..."  "എന്നാലും ഒരെണ്ണം പറ..." എന്നവൾ. അച്ഛൻ കണ്ണടച്ച് പ്രാർത്ഥിക്കുകയാണെന്ന് തോന്നുന്നു. "അമ്മയെ ആൻഡമാൻ നിക്കോബാർ കാണിക

ഒരു കൊച്ചു ഒളിച്ചോട്ടം...

അരുണ്‍ മനസ്സില് ഉറപ്പിച്ചു. ഇന്ന് ഇതിനൊരവസാനം കണ്ടിട്ട് തന്നെ ബാക്കി കാര്യം. ഇങ്ങനെ എല്ലാ ദിവസവും അടിയും ചീത്തയും കേട്ട് ജീവിക്കാൻ ഇനി വയ്യ... ഈ അച്ഛനമ്മമാർക്ക് മനസാക്ഷി എന്നൊന്ന് ഉണ്ടോ? കുട്ടികളെന്താ അടിമകളോ? ഫൈവ് സിയിലെ വിനോദും ഇത് തന്നെയാണ് പറഞ്ഞത്. ഇന്നലെ രണ്ടു മണിക്കൂർ പഠിച്ചില്ലെന്ന് പറഞ്ഞാരുന്നു വഴക്ക്. അതിനു മുന്നത്തെ ദിവസം അച്ഛമ്മയുടെ കണ്ണട പൊട്ടിച്ചതിന്. പൊട്ടിച്ചതല്ല.അറിയാതെ കൈ തട്ടി താഴെ വീണതാ... അതൊന്നു പറയാനുള്ള സാവകാശം തരണ്ടേ? അതിനു മുൻപേ അടി തുടങ്ങിയാ പിന്നെ എന്താ ചെയ്യാ? അരുണിന്റെ മനസ്സില് രോഷം തിളച്ചു പൊങ്ങി. സ്കൂളിൽ ചെന്നതും ആദ്യം വിനോദിനെ കാണാനായി നേരെ ഫൈവ് സിയിലേക്ക് വെച്ച് പിടിച്ചു. സംസാരിക്കാനുള്ള സമയം കിട്ടിയില്ല, അപ്പോളേക്കും ഫസ്റ്റ് ബെല്ല് ഉറക്കെ മുഴങ്ങി. ഉച്ചയ്ക്കലത്തെ ലഞ്ച് ബ്രേയ്ക്കിനു കൂടുതൽ സംസാരിക്കാമെന്ന് പറഞ്ഞു തിരിച്ചു നടന്നു. ലഞ്ച് ബ്രേയ്ക്കിനു മണിയടിക്കുന്നത് വരെ മനസ്സ് അസ്വസ്ഥമായിരുന്നു. മണി മുഴങ്ങിയതും ആദ്യം ഓടിയത് വിനോദിന്റെ അടുത്തേക്കാണ്. അവന്റെ അവസ്ഥയും അത് തന്നെ. രണ്ടു പേരും ഊണ് പോലും കഴിക്കാതെ കൂലങ്കുഷമായി ചിന്തിച്ചു. അവസാനം ഒരു തീരുമാനത്ത