ക്ഷണക്കത്ത്
ജീവിതത്തില്‍ അബദ്ധങ്ങള്‍ പറ്റാത്തവരായി ആരും ഉണ്ടാവില്ല. എന്നാല്‍ ഒരിക്കല്‍ പറ്റിയ അബദ്ധത്തിന്‍റെ പേരില്‍ ഇപ്പോളും നിങ്ങള്‍ കളിയാക്കലുകള്‍ കേള്‍ക്കാരുണ്ടോ? എന്നാല്‍ അങ്ങനെ ഒരു സംഭവം പറയാം. ഞാന്‍ നാലിലോ അഞ്ചിലോ പഠിക്കുമ്പോളാണെന്ന് തോന്നുന്നു. മലയാളം അക്ഷരമാലയിലെ കട്ടി കൂടിയ അക്ഷരങ്ങള്‍ പഠിച്ചു വരുന്ന സമയം. കണക്കൊഴികെ ബാക്കി എല്ലാ വിഷയത്തിലും നല്ല മാര്‍ക്ക് വാങ്ങുന്ന കുട്ടി. കണക്കു മാത്രം ഇപ്പോളും ഒരു കീറാമുട്ടിയായി അവശേഷിക്കുന്നു. ആമുഖം നീട്ടി വലിക്കാതെ നമുക്ക് കഥയിലേക്ക് കടക്കാം. അന്ന് ടെലിവിഷനും ദൂരദര്‍ശനും ഒക്കെ ഒരു അദ്ഭുതമായിരുന്ന കാലം. വളരെ കുറച്ചു വീടുകളിലെ ടെലിവിഷന്‍ എന്ന വിഡ്ഢിപ്പെട്ടി ഉണ്ടായിരുന്നുള്ളൂ. അതിലൊന്ന് ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു. ഞായറാഴ്ചകളില്‍ വൈകുന്നേരമാവുമ്പോള്‍ വീടൊരു സിനിമ കൊട്ടകയായി മാറും. ആഴ്ചയുടെ കാത്തിരിപ്പിനൊടുവില്‍ ഒരു സിനിമ കാണാന്‍ പറ്റുന്നത് അന്നാണ്. ഇന്നിപ്പോ നൂറു ചാനലുകള്‍, ദിവസം മുഴുവനും സിനിമകള്‍ . പതിവ് പോലെ അന്നും വൈകുന്നേരമായപ്പോള്‍ ഒരു ഉത്സവ പ്രതീതി. വീട് നിറയെ ആള്‍ക്കാര്‍., അയല്‍പക്കക്കാരും വീട്ടില്‍ പണിക്കു വരുന്ന കാര്‍ത്തുപെലിയും കു...