Posts

Showing posts from May, 2019

ജോണിക്കുട്ടനും ഫുട്ബാളും

"എന്താ ആനിടീച്ചറെ ഒരു ആലോചന? കയ്യില് പൈസ വന്നു കാണും. ഇനി അതെവിടെകൊണ്ട് ഇൻവെസ്റ്റ്‌  ചെയ്യും എന്നായിരിക്കും ആലോചിക്കണേ ല്ലേ?" "ഇതെന്നാ...? ഞാനൊരു തമാശ പറഞ്ഞിട്ടും ടീച്ചരൊരുമാതിരി... എന്നാ പറ്റി?" "ഓ...ഒന്നൂല ഷീല ടീച്ചറെ" "അല്ല, എന്തോ ഉണ്ട്. എന്താന്നു വച്ച പറ. നമുക്ക്  പരിഹരിക്കാം." ക്ലാസ്സ്‌ തീർന്നു ടീച്ചേർസ് റൂമിലേക്ക്‌ കേറിയ അബുസാറും വന്നു. "എന്താ പ്രശ്നം? ആകെ ഒരു മൂകത?" അവസാനം ആനി ടീച്ചർ സംഭവം അവതരിപ്പിച്ചു. നിങ്ങളീ കഥയൊന്നു കേൾക്കു... എന്നിട്ട്  ഇതിനൊരു പരിഹാരം ഉണ്ടെങ്കിൽ പറയ്‌... രണ്ടാഴ്ച മുൻപാണ്‌, ജോണിക്കുട്ടന് ഒരേ വാശി. സ്കൂളിലെ ഫുട്ബാൾ ടീമിൽ ചേരണമെന്ന്. അവനോടു ഞാൻ ആവുന്നതും പറഞ്ഞു നോക്കി. "എടാ ചെക്കാ..ഇത് നിനക്ക് പറ്റില്ല. കുറച്ചു കഴിയുമ്പോ ഡാൻസ് ക്ലാസ്സിൽ പോയ പോലെ ഇതും നീ ഇട്ടെചിങ്ങ് പോരും." ചെക്കൻ കേൾക്കണ ലക്ഷണമൊന്നുമില്ല. ശല്യം സഹിക്ക വയ്യാതെ ഞാനങ്ങു സമ്മതിച്ചു. ഹോ! ആദ്യത്തെ ഒരാഴ്ച എന്നാ ഒക്കെ ആയിരുന്നു കസർത്ത്..!! രാവിലെ 5 മണിക്ക് എണീക്കുന്നു (ഇന്നേ വരെ സൂര്യൻ ഉദിക്കുന്നത് കണ്ടിട്ടില്ലാതവനാ), എക്സെർസ്യ