ഒരു സർദാർജി(ണി) കഥ.
വീണ്ടും ഒരു പി.ജി കഥ കൂടി. കുറച്ചൊന്നു പുറകിലേക്ക് പോയാൽ, എന്റെ "കള്ളൻ കയറിയ രാത്രി " എന്ന കഥ വായിച്ചവർക്ക് ഈ പി.ജി യെ പറ്റി ഒരു ഐഡിയ കാണും. അതുകൊണ്ട് അതിനെപറ്റി വീണ്ടും ഞാൻ വിവരിക്കുന്നില്ല. ഞങ്ങളുടെ പി.ജി യിലെ പുതിയ അന്തേവാസി ഒരു പഞ്ജാബി ആണ്. ഒരു അസ്സൽ സർദാർണി എന്ന് പറയാം. ആണുങ്ങളെ സർദാർജി എന്ന് വിളിക്കുമ്പോൾ പെണ്ണുങ്ങളെ സർദാർണി എന്നല്ലേ വിളിക്കുക? അല്ലെ? അതെ... നേരത്തെ പരിചയമുള്ള കുട്ടിയാണ്. ഇടയ്ക്കിടെ ഇവിടെ വരാറുള്ളതാണ്. അതുകൊണ്ട് തന്നെ യാതൊരു പരിചയക്കുറവും കൂടാതെ തന്നെ ഞങ്ങളുടെ കുടുംബത്തിലെ ഒരംഗമാവാൻ വലിയ താമസം ഒന്നും ഉണ്ടായില്ല. പേര് പേൾ. പേര് പോലെ തന്നെ ആളും. ഒരു നല്ല പേൾ മുത്ത് പോലെ വെളുത്ത് ഉരുണ്ട്... ഏതായാലും അതിൽപിന്നെ വീട്ടിൽ സർദാർജി തമാശകളുടെ കാലം ആരംഭിച്ചു. അതിലൊരെണ്ണം ഞാൻ ഇപ്പോൾ പറയാം. കുറച്ചു ദിവസമായി ഞങ്ങളുടെ പി.ജി യിൽ വല്ലാത്ത കൊതുക് ശല്യം. ഞാനും കൂട്ടുകാരും പോയി "ആൾ ഔട്ട്", "ഗുഡ്നയ്റ്റ്" തുടങ്ങിയ ആധുനിക ഉപകരണങ്ങളുമായി വീട്ടിലെത്തിയപ്പോൾ ഒരാൾ കൊതുകുതിരിയൊക്കെ പിടിച്ചു നില്ക്കുന്നു. ആളാരാണെന്ന് പറയാതെ തന്നെ മനസ്സിലായിക്കാണുമല്ലോ?