Women's Day 2024
2024 Women's Day Theme is : Invest in Women: Accelerate progress. Also, 'Inspire inclusion. സത്യം പറഞ്ഞാൽ ഓരോ വർഷവും വുമൺസ് ഡേ എന്നു പറഞ്ഞ് നമ്മളൊക്കെ ഇതു പോലെ പലതും കൊട്ടിഘോഷിക്കാറുണ്ട്, കാട്ടിക്കൂട്ടാറുണ്ട്. പക്ഷേ, ഗ്രൗണ്ട് ലെവലിൽ എന്തെങ്കിലും കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടോ? അതു കൊണ്ട് തന്നെ ഇത്തവണത്തെ ഡേ തീം ഞങ്ങളുടെ ലേഡീസ് ഗ്രൂപ്പിൽ ഇട്ടപ്പോൾ ആദ്യം വന്ന മെസ്സേജ് ഇതാണ് , "ഒലക്കേടെ മൂട്"! 🙄ശെരിയാണ്, എന്ത് തേങ്ങയാണ് മാറിയിട്ടുള്ളത് ഇവിടെ?? പുതിയ ജനറേഷനിൽ ചില ചിന്താഗതികൾ മാറിയിട്ടുണ്ടാവാം, പക്ഷേ അതു കൊണ്ട് മാത്രം ആയോ? ഇപ്പോഴും വീടുകളിൽ വീട്ടു ജോലിയും, പ്രൊഫഷണൽ ജോലിയും, കുട്ടികളുടെ ഉത്തരവാദിത്തങ്ങളും എല്ലാം തലയിൽ വെച്ചു കൊണ്ട് നടക്കുന്ന സ്ത്രീകളാണ് കൂടുതലും. എന്നിട്ടും സ്വാഭിമാനം ലേശം പോലും അനുഭവിക്കാൻ വീട്ടിലുള്ളവർ അനുവദിക്കില്ല. അവർക്ക് പറയാനുള്ളത് പറയുമ്പോൾ നമ്മൾ അവരെ അഹങ്കാരി എന്ന് വിളിച്ച് അധിക്ഷേപിക്കുകയല്ലാതെ, നമ്മൾ എന്നാണ് അവരെ കേട്ടിട്ടുള്ളത്?? എത്ര എത്ര ദിവസങ്ങൾ ഒട്ടും വയ്യാതിരുന്നിട്ട് പോലും രാവിലെ എണീറ്റ് നമുക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കി വെച്ചിരിക്കുന്