കള്ളന്‍ കയറിയ രാത്രി !
വീണ്ടും ഒരു വെള്ളിയാഴ്ച... വെള്ളിയാഴ്ചകള്‍ ഞങ്ങള്‍ക്ക് എന്നും ഒരു ആഘോഷമായിരുന്നു. ഓഫീസിലെ മടുക്കുന്ന ജോലികളില്‍ നിന്നും, കണ്ടു മടുത്ത മുഖങ്ങളില്‍ നിന്നും ഒരു ചെറിയ മോചനം ലഭിക്കുന്ന ആഴ്ചയിലെ ആദ്യ ദിവസം. അതുകൊണ്ട് തന്നെ അന്നത്തെ ദിവസം ഉറങ്ങാതെ കത്തി വെച്ചും ടി.വി കണ്ടും നേരം വെളുപ്പിക്കുകയാണ് അഞ്ചു പേരടങ്ങുന്ന ഞങ്ങളുടെ പി.ജി യിലെ പെണ്‍പടയുടെ സ്ഥിരം പരിപാടി. അന്ന് ഞങ്ങള്‍ മൂന്നു പേരുണ്ടായിരുന്നു. ബാക്കി രണ്ടു പേര്‍ക്ക് നൈറ്റ് ഷിഫ്റ്റ് ആയതു കാരണം ഒരു സംഭവ ബഹുലമായ രാത്രി അവര്‍ക്ക് നഷ്ടപെട്ടു എന്ന് വേണമെങ്കില്‍ പറയാം. പതിവ് പോലെ രാത്രി മുഴുവനും നീണ്ടു നിന്നു ചര്‍ച്ചകള്‍.... ടീമിലെ പരസ്യമായ രഹസ്യങ്ങളെ കുറിച്ചും, പൊട്ടിപ്പോയ പ്രേമങ്ങളെ പറ്റിയും, റിയാലിറ്റി ഷോയിലെ ഔട്ട് ആയിപ്പോയ കുട്ടിയെ പറ്റിയും എന്ന് വേണ്ട ചന്ദ്രനില്‍ പോകുന്നത് വരെ എത്തി കാര്യങ്ങള്‍.... അങ്ങനെ ചൂട് പിടിച്ച ചര്‍ച്ചകള്‍ക്കിടയില്‍ സമയം നോക്കുമ്പോള്‍ 3.30 a.m. വിശക്കുന്നുണ്ട് ചെറുതായിട്ട്. അപ്പോളാണ് എന്‍റെ പ്രിയ സുഹൃത്തിന്‍റെ തലയില്‍ ഒരു ചെറിയ ഐഡിയ. ബാച്ചിലേഴ്സിന്‍റെ സമീകൃതാഹരമായ മാഗ്ഗിയും കട്ടന്‍ചായയും ആയാലോ.. ആഹാ...ഓര്...