ഓർമയിൽ ഒരു കൂട്ടുകാരി
ഡിഗ്രിക്ക് പഠിക്കുമ്പോളാണ് അവളെ പരിചയപെടുന്നത്. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ റൂംമേറ്റ് /ക്ലാസ്സ് മേറ്റ് എന്ന നിലയിലാണ് അവളെ ആദ്യം പരിചയപെടുന്നത്. എന്റെ കൂട്ടുകാരിയെ കാണാൻ അവളുടെ റൂമിൽ ഓരോ തവണ പോകുമ്പോളും ഈ പുതിയ കഥാപാത്രത്തെ ഞാൻ ശ്രദ്ധിച്ചിരുന്നു, അവൾ എന്നെയും. അവൾ കവിതകൾ എഴുതുമത്രേ. അതെനിക്കൊരു പുതിയ അറിവായിരുന്നു. ഞാൻ പാടും എന്നത് അവൾക്കും പുതിയ അറിവായിരുന്നു. അന്ന് മുതൽ വൈകുന്നേരങ്ങളിൽ അവൾ എന്നെ കൊണ്ട് പാട്ടുകൾ പാടിപ്പിച്ചു കൊണ്ടേയിരുന്നു. ഒരു പക്ഷെ ഞാൻ പാടിതെളിഞ്ഞത് ആ മൂന്നു വർഷം കൊണ്ടായിരിക്കണം. "പൂങ്കാറ്റിനോടും പുഴകളോടും...", " പാതിരാമഴയേതോ..." അങ്ങനെ കൂടുതലും റൊമാന്റിക് മെലോടീസ്. അതിൽ ഏറ്റവും കൂടുതൽ പാടിയത് യാതൊരു സംശയവുമില്ല, "പാതിരാമഴയേതോ..." തന്നെ. ഓരോ തവണ ഞാൻ ആ പാട്ട് പാടുമ്പോളും അവൾ കണ്ണടച്ചിരിക്കും. ആ പാട്ടിനുള്ളിലേക്ക് ആഴ്ന്നിറങ്ങുന്നത് പോലെ... പിന്നെ പതുക്കെ ആ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങും. ഒരിക്കൽ പോലും ഞാൻ ചോദിച്ചിട്ടില്ല, എന്തിനാണ് നീ കരയുന്നതെന്ന്? അവൾ പറഞ്ഞതുമില്ല. അവളുടെ ഉള്ളിൽ ഏതോ ഒരു കനലെരിയുന്നത് ഞാൻ അറിഞ്ഞിരുന്ന