ഷർമിള - Characterisation of an extra ordinary women
ഷർമിള, അവളൊരു സിനിമാ ഭ്രാന്തി ! അതായിരുന്നു അവളുടെ മേൽ ആരോപിച്ചിരുന്ന ഏറ്റവും വലിയ കുറ്റം. വേറെയും കുറ്റങ്ങൾ ഇഷ്ടം പോലെ ഉണ്ടായിരുന്നെങ്കിലും ഇതിനു പ്രത്യേകം ചീത്ത വിളികൾ കേൾക്കാറാണ് പതിവ്. പലപ്പോഴും ചോദിക്കണമെന്ന് കരുതിയിട്ടുണ്ട് ഈ പറയുന്ന ആളുകൾ സിനിമാ ഭ്രാന്തു കേറിയിട്ടല്ലേ ഇഷ്ടപെട്ട നടിയുടെ പേര് തന്നെ മകൾക്ക് ഇട്ട് കൊടുത്തത് എന്ന് ! അച്ഛൻ കടുത്ത ഷർമിള ടാഗോർ ഫാൻ ... മാത്രമല്ല , വീടിനടുത്ത് തെക്ക് ഭാഗത്തും വടക്ക് ഭാഗത്തും ആയി 1980 കളിലെ ഓല മേഞ്ഞ സിനിമ കൊട്ടകകൾ. എല്ലാ വെള്ളിയാഴ്ചകളിലും കൃത്യനിഷ്ഠയോടു കൂടി പള്ളിയിൽ പോകുന്ന പോലെ സകുടുംബം നടന്നു പോയി കാണുന്ന വെള്ളിത്തിരയിലെ ഓരോ ചിത്രങ്ങളും അവളെ ഭ്രമിപ്പിചിരുന്നു. മറ്റുള്ളവർ സിനിമ കാണുമ്പോൾ അവൾ മാത്രം സിനിമ അനുഭവിച്ചു വളർന്നു. കഥാപാത്രങ്ങൾക്കൊപ്പം അവളും കരഞ്ഞു... ചിരിച്ചു മറിഞ്ഞു... മറ്റുള്ളവർ കളിയാക്കി ചിരിച്ചപ്പോൾ അവൾ നേരിയ ചമ്മലോടെ അരണ്ട വെളിച്ചത്തിൽ കണ്ണുകൾ തുടച്ചു. ഓരോ സിനിമ കഴിഞ്ഞു അടുത്ത സിനിമ വരേയ്ക്കും അവൾ ആ സിനിമയിൽ ജീവിച്ചു കൊണ്ടിരുന്നു. കണ്ണാടിയിൽ നോക്കി കഥാപാത്രങ്ങളായി മാറാൻ ശ്രമിച്ചു. ഈ സിനിമകൾ എങ്ങനെയായിരിക്കും എട...