ഓണപ്പാട്ട്
ഓണത്തിനാരു വിരുന്നു വരും? മാവേലി മന്നൻ വിരുന്നു വരും പൂക്കളമിട്ടു വരവേറ്റിടേണം പായസം രണ്ടു തരത്തിൽ വേണം ഉണ്ണിപ്പുര കെട്ടി ഓണത്തപ്പൻ മണ്ണപ്പം ചുട്ടു കളിച്ചുണ്ണികൾ അമ്മമാർക്കോണം അടുക്കളയിൽ കുട്ടികൾക്കോണം വയൽ വരമ്പിൽ എത്ര നാളായോണം ഇങ്ങനെ ഇങ്ങനെ! ഇന്ന് പൂവില്ല പൂക്കളമില്ലെനിക്ക് ഓണമറിയില്ല കുഞ്ഞുങ്ങൾക്കും ഇനിയുള്ള ഓണത്തിൽ പഴമയില്ല എങ്കിലും പഴമ തൻ സ്നേഹവും കൂട്ടായ്മയും എന്നും ഹൃദയങ്ങൾ ചേർത്തു വെക്കും! ഉള്ളിന്റെയുള്ളിൽ ഒരൊറ്റ ചോദ്യം, കേരള നാട്ടിൽ പോകും വഴി മാവേലി ഈ വഴി വന്നീടുമോ??