" താന തിന്ത തന്താനെ ..."
പുതിയ ഡാൻസ് ടീച്ചർ വരുന്നെന്ന് പാട്രിക് സിസ്റ്റർ ക്ലാസ്സിൽ പറഞ്ഞപ്പോൾ മുതൽ ലക്ഷ്മിക്കുട്ടി ആകാംക്ഷയിലാണ്. എങ്ങനെയാവും ഈ ടീച്ചർ? സുന്ദരിയായിരിക്ക്യോ?! പൊതുവെ ഡാൻസ് ടീച്ചർമാർ സുന്ദരികളായിരിക്കും എന്നൊരു ധാരണ നമുക്കുണ്ടാവുമല്ലോ. ലക്ഷ്മിക്കുട്ടിയെ ആദ്യമായി ഡാൻസ് പഠിപ്പിക്കുന്നത് അംഗനാവാടിയിലെ ഭാനു ടീച്ചർ ആണ്. ഇതിപ്പോ സ്കൂളിലെ ആനിവേഴ്സറിക്ക് കളിക്കാനുള്ള ഗ്രൂപ്പ് ഡാൻസ് പഠിപ്പിക്കാനാണ് പുതിയ ടീച്ചർ ഒന്നാം ക്ലാസിൽ വരാൻ പോകുന്നത്. അങ്ങനെ കാത്തു കാത്തിരുന്ന ആ നിമിഷം വന്നെത്തി. ഷാലി എന്ന പുതിയ ഡാൻസ് ടീച്ചർ ക്ലാസ്സിലേക്ക് കടന്നു വരുന്നു. ഹായ്!! എന്തൊരു സുന്ദരി ടീച്ചർ! ലക്ഷ്മിക്കുട്ടി അറിയാതെ വാ പൊളിച്ചിരുന്നു പോയി. ഇത്രേം സുന്ദരിയായ ടീച്ചറോ! കുട്ടികൾ വെള്ള കടലാസിൽ കര കുര വരച്ച പോലെ കറുത്ത് ചുരുണ്ട മുടി. അതങ്ങനെ നല്ല ഭംഗിയിൽ ഒതുക്കി മെടഞ്ഞിട്ടിരിക്കുന്നു. ചുരുണ്ട മുടി ഇത്ര അനുസരണയോടെ ഇരിക്കുന്നത് ആദ്യമായാണ് കാണുന്നത്. മുൻവശത്തെ കുറച്ചു മുടി ഒരു ആർച് പോലെ ഒപ്പം വെട്ടി നിർത്തിയിരിക്കുന്നു. വെളുത്തു കൊലുന്നനെയുള്ള ശരീരം. കൈകളിലേക്ക് നോക്കിയപ്പോളാണ് കണ്ടത്, നീണ്ടു മെലിഞ്ഞ വിരലുകൾ. നീട്ടി വളർത്തി