ലൈറയുടെ തിയറികൾ

രണ്ടാം ക്ലാസ്സിൽ ആയതോടെ കൊച്ചിന്റെ തിയറിയുടെ ലെവൽ ഇത്തിരി കൂടിയൊന്നൊരു സംശയമില്ലാതില്ലാതില്ലാതില്ല....കാക്കേനേം പൂച്ചേനേം ഒക്കെ വിട്ടു കളി നുമ്മടെ നെഞ്ചത്തോട്ടായി. ഇന്നലെ രാത്രിയാണ് പുതിയ തിയറി വായിൽ നിന്ന് പൊഴിഞ്ഞത്. അതായതുത്തമാ... അവളുടെ ഭാഷയിൽ പറഞ്ഞാൽ, ഈ വൈഫ് പ്രെഗ്നന്റ് ആയിരിക്കുമ്പോൾ ഹസ്ബൻഡ്‌സ് അവരുടെ വിഷസ് ഒക്കെ ഫുൾഫിൽ ചെയ്ത് കൊടുക്കണമത്രേ... ഇല്ലെങ്കിൽ ബാഡ് ബേബീസ് ഉണ്ടാവും. ഫുൾഫിൽ ചെയ്ത് കൊടുത്താൽ ഗുഡ് ബേബീസും ഉണ്ടാവും. അച്ഛൻ അമ്മേടെ വിഷസ് ഫുൾഫിൽ ചെയ്യാഞ്ഞത് കൊണ്ടല്ലേ ഈ ആദി ഇങ്ങനെ കുമ്പാമ്പയായി (കുറുമ്പനായി) പോയത്!

ആദി (അവളുടെ അനിയച്ചാർ) അങ്ങനെയാണ് കുമ്പാമ്പ (കുറുമ്പൻ) ആയിപോയതത്രെ. അച്ഛൻ പുതിയ തിയറി കേട്ട് പ്ലിങ്ങസ്യാ എന്നിരിക്കുന്നത്‌ കണ്ട് ഞാൻ തൃപ്പതിയടഞ്ഞു. അതും പോരാഞ്ഞു അവളെന്നോടൊരു ചോദ്യം. "അമ്മേ... അമ്മേടെ ഏത് വിഷ് ആണ് അച്ചൻ ഫുൾഫിൽ ചെയ്യാഞ്ഞേ?" കിട്ടിയ അവസരമല്ലേ... എന്ന് കരുതി ഞാനും പറഞ്ഞു "കുറേ ഉണ്ടാർന്നു മോളേ...ഉം..." 
"എന്നാലും ഒരെണ്ണം പറ..." എന്നവൾ.
അച്ഛൻ കണ്ണടച്ച് പ്രാർത്ഥിക്കുകയാണെന്ന് തോന്നുന്നു. "അമ്മയെ ആൻഡമാൻ നിക്കോബാർ കാണിക്കാൻ കൊണ്ടോവാന്ന് പറഞ്ഞിട്ട് കൊണ്ടോയില്ല മോളേ..." എന്ന് ഞാൻ.
"അതെന്താ അച്ഛാ കൊണ്ടോവാഞ്ഞെ?"
"ആ ബെസ്ററ് ! എന്തൊരു ചേതമില്ലാത്ത വിഷ്! ഇവിടന്ന് ആ വല്യ വയറും വച്ച് കപ്പല് കേറി ചെന്ന് ആൻഡമാൻ മുഴുവൻ ശർദിച്ചു മറിച്ചിട്ടേനെ...എന്നാലും മോളേ ഒരു സംശയം, ഇപ്പൊ അമ്മേടെ ഈ വിഷസ് ഫുൾഫിൽ ചെയ്താൽ ഇവൻ നന്നാവോടി? " അച്ഛന്റെ പാശ്ചാത്താപം.
"ഏയ്... ഇനീപ്പോ ഒന്നും ചെയ്യാൻ പറ്റൂലാ. വയറ്റിലുണ്ടാർന്നപ്പോ ചെയ്യണേർന്ന്. ഇപ്പോ ചെയ്തിട്ട് ഒരു കാര്യോമില്ല. ഇനീപ്പോ അങ്ങട് സഹിക്കാ. അല്ലാണ്ടെന്താ... എല്ലാം ഈ അച്ഛന്റെ കൊഴപ്പാ!" അവളുടെ കൺക്ലൂഷൻ.
"ഹോ! ഇതും കൂടെയേ എന്റെ നെഞ്ചത്തോട്ട് വെക്കാനുണ്ടാർന്നുള്ളു. ബാക്കി എല്ലാം ആയി. തൃപ്പതിയായി മോളേ... അച്ഛന് തൃപ്പതിയായി!"
ഇതൊക്കെ കേട്ട് പൊട്ടൻ ആട്ടം കാണും പോലെ നമ്മുടെ നായകൻ 'കുമ്പാമ്പ ആദി'ഞങ്ങൾക്കിടയിൽ കിടന്ന് കുത്തിമറിഞ്ഞു ചിരിക്കുന്നുണ്ടാർന്നു.

Comments

Popular posts from this blog

Why am I against religion?

ചിലന്തി മനുഷ്യർ

നാലു സുന്ദര ദശാബ്ദങ്ങൾ