Posts

ഓർമയിൽ ഒരു കൂട്ടുകാരി

ഡിഗ്രിക്ക് പഠിക്കുമ്പോളാണ് അവളെ പരിചയപെടുന്നത്. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ റൂംമേറ്റ് /ക്ലാസ്സ് മേറ്റ് എന്ന നിലയിലാണ്  അവളെ ആദ്യം പരിചയപെടുന്നത്. എന്റെ കൂട്ടുകാരിയെ കാണാൻ അവളുടെ റൂമിൽ ഓരോ തവണ പോകുമ്പോളും ഈ പുതിയ കഥാപാത്രത്തെ ഞാൻ ശ്രദ്ധിച്ചിരുന്നു, അവൾ എന്നെയും. അവൾ കവിതകൾ എഴുതുമത്രേ. അതെനിക്കൊരു പുതിയ അറിവായിരുന്നു. ഞാൻ പാടും എന്നത് അവൾക്കും പുതിയ അറിവായിരുന്നു. അന്ന് മുതൽ വൈകുന്നേരങ്ങളിൽ അവൾ എന്നെ കൊണ്ട് പാട്ടുകൾ പാടിപ്പിച്ചു കൊണ്ടേയിരുന്നു. ഒരു പക്ഷെ ഞാൻ പാടിതെളിഞ്ഞത് ആ മൂന്നു വർഷം കൊണ്ടായിരിക്കണം. "പൂങ്കാറ്റിനോടും പുഴകളോടും...", " പാതിരാമഴയേതോ..." അങ്ങനെ കൂടുതലും റൊമാന്റിക്‌ മെലോടീസ്. അതിൽ ഏറ്റവും കൂടുതൽ പാടിയത് യാതൊരു സംശയവുമില്ല, "പാതിരാമഴയേതോ..." തന്നെ. ഓരോ തവണ ഞാൻ ആ പാട്ട് പാടുമ്പോളും അവൾ കണ്ണടച്ചിരിക്കും. ആ പാട്ടിനുള്ളിലേക്ക് ആഴ്ന്നിറങ്ങുന്നത് പോലെ... പിന്നെ പതുക്കെ ആ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങും. ഒരിക്കൽ പോലും ഞാൻ ചോദിച്ചിട്ടില്ല, എന്തിനാണ് നീ കരയുന്നതെന്ന്? അവൾ പറഞ്ഞതുമില്ല. അവളുടെ ഉള്ളിൽ ഏതോ ഒരു കനലെരിയുന്നത് ഞാൻ അറിഞ്ഞിരുന്ന...

ഒരു വാതിൽ പൊളിച്ച കഥ

അച്ചിങ്ങ നന്നാക്കാൻ ഇരിക്കുന്നത് വീട്ടിൽ അച്ഛനും അമ്മയ്ക്കും ഒരാഘോഷമാണ്. പിറ്റേന്ന് ഉലത്താനുള്ള അച്ചിങ്ങ തലേന്ന് നന്നാക്കി വൃത്തിയാക്കി വെക്കും. രാവിലെ മരുമകളുടെ പണി എളുപ്പമായിക്കോട്ടെ എന്ന് കരുതി ചെയ്യുന്ന വലിയ ഒരു സഹായമാണ് അത്. അങ്ങനെ ഒരു ദിവസം കാര്യമായി നന്നാക്കുന്നതിനിടയിൽ പേരക്കുട്ടികളും കൂടി സഹായത്തിന്. ലൈറ കാര്യമായി തന്നെ സഹായിക്കുന്നുണ്ട്. പെട്ടെന്ന് സഹായിക്കാനെന്ന വ്യാജേന വന്ന ചെറിയ സന്തതി രണ്ടര വയസ്സുകാരൻ ആദിയുടെ "വാതില് പൊളിച്ചു താ... വാതില് പൊളിച്ചു താ..." എന്ന ഉറക്കെയുള്ള നിലവിളി എല്ലാവരെയും ഒന്ന് ഞെട്ടിച്ചു. പൊതുവേ എല്ലാം പൊളിച്ചെടുക്കുന്ന സ്വഭാവക്കാരനായോണ്ട്, ഏതു മുറീടെ വാതിലാണാവോ ഇവൻ പൊളിക്കാൻ പോണേന്നുള്ള വെപ്രാളത്തോടെ അച്ഛനും അമ്മയും ഓടി വന്നപ്പോൾ കണ്ടതോ...??!! അച്ചിങ്ങ പൊളിക്കാൻ കഷ്ടപ്പെടുന്ന കൊച്ചുമോനെ!!  ഹോ... അച്ചിങ്ങേടെ വാതില് പൊളിക്കണ കാര്യമാണാ ഇവനീ കൂവിയത്?!! എത്ര ശ്രമിച്ചിട്ടും പൊളിയാത്ത അച്ചിങ്ങയുമായി നിൽക്കുന്ന ആദി. എല്ലാവരും പൊളിക്കുമ്പോ തനിക്കു മാത്രം ഇതിന്റെ വാതില് പൊളിക്കാൻ കഴിയാത്തതിന്റെ സങ്കടം മുഖത്ത്. അച്ഛനും അമ്മയ്ക്കും ചിരിയടക്കാൻ കഴിഞ...

ഒരു സർദാർജി(ണി) കഥ.

വീണ്ടും ഒരു പി.ജി കഥ കൂടി. കുറച്ചൊന്നു പുറകിലേക്ക് പോയാൽ, എന്റെ "കള്ളൻ കയറിയ രാത്രി " എന്ന കഥ വായിച്ചവർക്ക് ഈ പി.ജി യെ പറ്റി ഒരു ഐഡിയ കാണും. അതുകൊണ്ട്  അതിനെപറ്റി വീണ്ടും ഞാൻ വിവരിക്കുന്നില്ല. ഞങ്ങളുടെ പി.ജി യിലെ പുതിയ അന്തേവാസി ഒരു പഞ്ജാബി ആണ്. ഒരു അസ്സൽ സർദാർണി എന്ന് പറയാം. ആണുങ്ങളെ സർദാർജി എന്ന് വിളിക്കുമ്പോൾ പെണ്ണുങ്ങളെ സർദാർണി എന്നല്ലേ വിളിക്കുക? അല്ലെ? അതെ... നേരത്തെ പരിചയമുള്ള കുട്ടിയാണ്. ഇടയ്ക്കിടെ ഇവിടെ വരാറുള്ളതാണ്. അതുകൊണ്ട് തന്നെ യാതൊരു പരിചയക്കുറവും കൂടാതെ തന്നെ ഞങ്ങളുടെ കുടുംബത്തിലെ ഒരംഗമാവാൻ വലിയ താമസം ഒന്നും ഉണ്ടായില്ല. പേര്  പേൾ. പേര് പോലെ തന്നെ ആളും. ഒരു നല്ല പേൾ മുത്ത്‌ പോലെ വെളുത്ത് ഉരുണ്ട്... ഏതായാലും അതിൽപിന്നെ വീട്ടിൽ സർദാർജി തമാശകളുടെ കാലം ആരംഭിച്ചു. അതിലൊരെണ്ണം ഞാൻ ഇപ്പോൾ പറയാം. കുറച്ചു ദിവസമായി ഞങ്ങളുടെ പി.ജി യിൽ വല്ലാത്ത കൊതുക് ശല്യം. ഞാനും കൂട്ടുകാരും പോയി "ആൾ ഔട്ട്‌", "ഗുഡ്നയ്റ്റ്" തുടങ്ങിയ ആധുനിക ഉപകരണങ്ങളുമായി വീട്ടിലെത്തിയപ്പോൾ ഒരാൾ കൊതുകുതിരിയൊക്കെ പിടിച്ചു നില്ക്കുന്നു. ആളാരാണെന്ന് പറയാതെ തന്നെ മനസ്സിലായിക്കാണുമല്ലോ?...

" താന തിന്ത തന്താനെ ..."

പുതിയ ഡാൻസ് ടീച്ചർ വരുന്നെന്ന് പാട്രിക് സിസ്റ്റർ ക്ലാസ്സിൽ പറഞ്ഞപ്പോൾ മുതൽ ലക്ഷ്മിക്കുട്ടി ആകാംക്ഷയിലാണ്. എങ്ങനെയാവും ഈ ടീച്ചർ? സുന്ദരിയായിരിക്ക്യോ?! പൊതുവെ ഡാൻസ് ടീച്ചർമാർ സുന്ദരികളായിരിക്കും എന്നൊരു ധാരണ നമുക്കുണ്ടാവുമല്ലോ. ലക്ഷ്മിക്കുട്ടിയെ ആദ്യമായി ഡാൻസ് പഠിപ്പിക്കുന്നത് അംഗനാവാടിയിലെ ഭാനു ടീച്ചർ ആണ്. ഇതിപ്പോ സ്കൂളിലെ ആനിവേഴ്സറിക്ക്  കളിക്കാനുള്ള ഗ്രൂപ്പ് ഡാൻസ് പഠിപ്പിക്കാനാണ് പുതിയ ടീച്ചർ ഒന്നാം ക്ലാസിൽ വരാൻ പോകുന്നത്. അങ്ങനെ കാത്തു കാത്തിരുന്ന ആ നിമിഷം വന്നെത്തി. ഷാലി എന്ന പുതിയ ഡാൻസ് ടീച്ചർ ക്ലാസ്സിലേക്ക് കടന്നു വരുന്നു. ഹായ്!! എന്തൊരു സുന്ദരി ടീച്ചർ! ലക്ഷ്മിക്കുട്ടി അറിയാതെ വാ പൊളിച്ചിരുന്നു പോയി. ഇത്രേം സുന്ദരിയായ ടീച്ചറോ! കുട്ടികൾ വെള്ള കടലാസിൽ കര കുര വരച്ച പോലെ കറുത്ത് ചുരുണ്ട മുടി. അതങ്ങനെ നല്ല ഭംഗിയിൽ ഒതുക്കി മെടഞ്ഞിട്ടിരിക്കുന്നു. ചുരുണ്ട മുടി ഇത്ര അനുസരണയോടെ ഇരിക്കുന്നത് ആദ്യമായാണ്‌ കാണുന്നത്. മുൻവശത്തെ കുറച്ചു മുടി ഒരു ആർച് പോലെ ഒപ്പം വെട്ടി നിർത്തിയിരിക്കുന്നു. വെളുത്തു കൊലുന്നനെയുള്ള ശരീരം. കൈകളിലേക്ക് നോക്കിയപ്പോളാണ് കണ്ടത്, നീണ്ടു മെലിഞ്ഞ വിരലുകൾ. നീട്ടി വളർത്തി...

ലൈറോപദേശം !!

പ്രോഗ്രസ്സ് റിപ്പോർട്ട്‌ ഒപ്പിട്ട് തിരിച്ചു വരുന്ന വഴി മകളോട് ഞാൻ:"carelessnes കാണിച്ച് അവിടേം ഇവിടേം ഒക്കെ മാർക്ക് കളഞ്ഞില്ലേ? നെക്സ്റ്റ് ടൈം എല്ലാത്തിനും ഫുൾ വാങ്ങിയില്ലേൽ ഞാൻ ഒപ്പിടൂല്ല...കേട്ടോ ?" മറുപടി ഉടനെ വന്നു: "അമ്മാ...നമ്മൾ അങ്ങനെ greedy ആവാൻ പാടില്ല! എല്ലാത്തിനും ഞാൻ ഫസ്റ്റ്...ഞാൻ ഫസ്റ്റ്! that's very bad...you know!" പ്ലിംഗ്!! നമ്മളാണോ വലിയവർ അതോ ഇന്നത്തെ കുട്ടികളോ?!

ലൈറാനന്ദ സ്വാമികൾ വീണ്ടും...

ഇത്തവണ കഥ നടക്കുന്നത് ഒരമ്പലത്തിലാണ്. വളരെ നല്ല കുട്ടിയായി ഞങ്ങളെയെല്ലാം അതിശയിപ്പിച്ചു കൊണ്ട്  പ്രാർത്ഥിച്ച് തകർക്കുന്നതിനിടക്കാണ് സംഭവം കഥാനായികയുടെ കണ്ണിലുടക്കുന്നത്. സാക്ഷാൽ വിഘ്നേശ്വരന്റെ മുന്നിൽ നല്ല വലിപ്പത്തിൽ പരന്നിരിക്കുന്ന ഒരു വലിയ കല്ല്. പ്രാർത്ഥന പകുതിക്കു വച്ചു നിർത്തി തൊട്ടടുത്തു നിന്ന അച്ഛനോട് (ഇത്തവണ അച്ഛനാണ് ഇര) ചോദിച്ച്, "അതെന്താച്ഛാ?"  "അത് ഗണപതിക്ക് തേങ്ങ ഉടക്കുന്ന കല്ലാ..." ഉടനെ വന്നു മറുവാക്ക്. "ഓ...ഗണപതിക്കും തേങ്ങ വല്യ ഇഷ്ടാല്ലേ...? യ്യോ! അപ്പോ ഗണപതീടെ കല്യാണത്തിന് ഭയങ്കര മഴയായിരിക്കൂലോ...!" പ്ലിങ്ങസ്യാ നിൽക്കുന്ന ഭർത്താവിന്റെ മുഖത്തു നോക്കി ചിരിച്ചു കൊണ്ട് ഞാനും പറഞ്ഞു, "നന്നായിപ്പോയി". തേങ്ങാപീര തിന്നുമ്പോളൊക്കെ കല്യാണത്തിന് മഴ പെയ്യുമെടീന്ന് പറഞ്ഞ് പിള്ളാരെ പറ്റിക്കണത് പുള്ളീടെ ഏർപ്പാടാണേ... മാത്രവുമല്ല, സ്വന്തം സഹോദരിയെ ഉദാഹരിക്കാനും മറക്കാറില്ല. "നിന്റെ അമ്പിളി അമ്മായിണ്ടല്ലോ ഉള്ള പീര മുഴുവനും കട്ടു തിന്നിട്ടേ കല്യാണത്തിനേ പെരുംമഴയാർന്നു...നിനക്കോർമ്മയില്ലേ..?" അമേരിക്കയിലിരിക്കുന്ന അമ്പിളി ...

ലൈറയുടെ ക്ലോക്ക്

ഭക്ഷണം കഴിക്കാൻ കുട്ടിക്കാളിക്ക് ഒരു മണിക്കൂർ വേണം. ഒന്നും വേഗത്തിൽ ചെയ്യുന്ന ഏർപ്പാട് നമ്മക്കില്ല. പിന്നെ ഭക്ഷണമാണേൽ അലർജിയും. ഇളയവനാണെങ്കിൽ ചേച്ചിക്ക് വേണ്ടാത്തതൊക്കെ എന്റെ പ്ലേറ്റിലോട്ടിട്ടോമ്മേ എന്നും പറഞ്ഞിരിക്കുന്ന തീറ്റകേശവനും. എന്നും രാവിലെ സ്ക്കൂളിൽ പോകുന്നത് വരെ ആകപ്പാടെ ഒരു പെരളിയാണ്. വേഗം... വേഗം എന്ന് രാഗം പാടി ഇവളുടെ പിറകേ നടക്കണം. 24മണിക്കൂറും കീരീം പാമ്പും ആണേലും കഴിക്കാൻ വന്നിരിക്കുമ്പോ രണ്ടു പേരും അടേം ചക്കരേമാണ്. അവളുടെ പ്ലേറ്റീന്ന് ഐറ്റംസ് കുറയുകയും കേശവന്റെ പ്ലേറ്റിൽ ഐറ്റംസ് കൂടിവരികയും ചെയ്തു. രണ്ടുപേരും ഹാപ്പി. ഐറ്റംസ് പ്ലേറ്റിൽ നിന്ന് പ്ലേറ്റിലേക്ക് പറക്കുന്നത് കണ്ടുപിടിക്കാൻ എനിക്ക് രണ്ടു കണ്ണുകൾ പോരാതെ വന്നു തുടങ്ങി. എന്നിട്ടും ഇവളുടെ കഴിച്ചു തീരുന്നില്ല! ഒരു ദിവസം സഹികെട്ട് ഞാനങ്ങ് ക്ലോക്ക് 10 മിനിറ്റ് മുന്നോട്ടാക്കി വച്ചു. എന്നാലെങ്കിലും സമയത്തിനിറങ്ങൂലോ. എവിടന്ന്! ഇതിനിടയിൽ ഞാൻ ക്ലോക്ക് ഫാസ്റ്റ് ആക്കി വെച്ച കാര്യം നമ്മുടെ നായിക എങ്ങനോ മണത്തറിഞ്ഞ്. പിറ്റേന്ന് പതിവു പോലെ 'വേഗം...വേഗം' രാഗം പാടാനെത്തിയ എന്നെ നോക്കി കുട്ടിക്കാളി ചീറി. "അമ്മാ... അ...