Posts

ലൈറാനന്ദ സ്വാമികൾ വീണ്ടും...

ഇത്തവണ കഥ നടക്കുന്നത് ഒരമ്പലത്തിലാണ്. വളരെ നല്ല കുട്ടിയായി ഞങ്ങളെയെല്ലാം അതിശയിപ്പിച്ചു കൊണ്ട്  പ്രാർത്ഥിച്ച് തകർക്കുന്നതിനിടക്കാണ് സംഭവം കഥാനായികയുടെ കണ്ണിലുടക്കുന്നത്. സാക്ഷാൽ വിഘ്നേശ്വരന്റെ മുന്നിൽ നല്ല വലിപ്പത്തിൽ പരന്നിരിക്കുന്ന ഒരു വലിയ കല്ല്. പ്രാർത്ഥന പകുതിക്കു വച്ചു നിർത്തി തൊട്ടടുത്തു നിന്ന അച്ഛനോട് (ഇത്തവണ അച്ഛനാണ് ഇര) ചോദിച്ച്, "അതെന്താച്ഛാ?"  "അത് ഗണപതിക്ക് തേങ്ങ ഉടക്കുന്ന കല്ലാ..." ഉടനെ വന്നു മറുവാക്ക്. "ഓ...ഗണപതിക്കും തേങ്ങ വല്യ ഇഷ്ടാല്ലേ...? യ്യോ! അപ്പോ ഗണപതീടെ കല്യാണത്തിന് ഭയങ്കര മഴയായിരിക്കൂലോ...!" പ്ലിങ്ങസ്യാ നിൽക്കുന്ന ഭർത്താവിന്റെ മുഖത്തു നോക്കി ചിരിച്ചു കൊണ്ട് ഞാനും പറഞ്ഞു, "നന്നായിപ്പോയി". തേങ്ങാപീര തിന്നുമ്പോളൊക്കെ കല്യാണത്തിന് മഴ പെയ്യുമെടീന്ന് പറഞ്ഞ് പിള്ളാരെ പറ്റിക്കണത് പുള്ളീടെ ഏർപ്പാടാണേ... മാത്രവുമല്ല, സ്വന്തം സഹോദരിയെ ഉദാഹരിക്കാനും മറക്കാറില്ല. "നിന്റെ അമ്പിളി അമ്മായിണ്ടല്ലോ ഉള്ള പീര മുഴുവനും കട്ടു തിന്നിട്ടേ കല്യാണത്തിനേ പെരുംമഴയാർന്നു...നിനക്കോർമ്മയില്ലേ..?" അമേരിക്കയിലിരിക്കുന്ന അമ്പിളി ...

ലൈറയുടെ ക്ലോക്ക്

ഭക്ഷണം കഴിക്കാൻ കുട്ടിക്കാളിക്ക് ഒരു മണിക്കൂർ വേണം. ഒന്നും വേഗത്തിൽ ചെയ്യുന്ന ഏർപ്പാട് നമ്മക്കില്ല. പിന്നെ ഭക്ഷണമാണേൽ അലർജിയും. ഇളയവനാണെങ്കിൽ ചേച്ചിക്ക് വേണ്ടാത്തതൊക്കെ എന്റെ പ്ലേറ്റിലോട്ടിട്ടോമ്മേ എന്നും പറഞ്ഞിരിക്കുന്ന തീറ്റകേശവനും. എന്നും രാവിലെ സ്ക്കൂളിൽ പോകുന്നത് വരെ ആകപ്പാടെ ഒരു പെരളിയാണ്. വേഗം... വേഗം എന്ന് രാഗം പാടി ഇവളുടെ പിറകേ നടക്കണം. 24മണിക്കൂറും കീരീം പാമ്പും ആണേലും കഴിക്കാൻ വന്നിരിക്കുമ്പോ രണ്ടു പേരും അടേം ചക്കരേമാണ്. അവളുടെ പ്ലേറ്റീന്ന് ഐറ്റംസ് കുറയുകയും കേശവന്റെ പ്ലേറ്റിൽ ഐറ്റംസ് കൂടിവരികയും ചെയ്തു. രണ്ടുപേരും ഹാപ്പി. ഐറ്റംസ് പ്ലേറ്റിൽ നിന്ന് പ്ലേറ്റിലേക്ക് പറക്കുന്നത് കണ്ടുപിടിക്കാൻ എനിക്ക് രണ്ടു കണ്ണുകൾ പോരാതെ വന്നു തുടങ്ങി. എന്നിട്ടും ഇവളുടെ കഴിച്ചു തീരുന്നില്ല! ഒരു ദിവസം സഹികെട്ട് ഞാനങ്ങ് ക്ലോക്ക് 10 മിനിറ്റ് മുന്നോട്ടാക്കി വച്ചു. എന്നാലെങ്കിലും സമയത്തിനിറങ്ങൂലോ. എവിടന്ന്! ഇതിനിടയിൽ ഞാൻ ക്ലോക്ക് ഫാസ്റ്റ് ആക്കി വെച്ച കാര്യം നമ്മുടെ നായിക എങ്ങനോ മണത്തറിഞ്ഞ്. പിറ്റേന്ന് പതിവു പോലെ 'വേഗം...വേഗം' രാഗം പാടാനെത്തിയ എന്നെ നോക്കി കുട്ടിക്കാളി ചീറി. "അമ്മാ... അ...

കള്ളൻ നായകനായ കഥ !

ഫിലോ ടീച്ചറുടെ ഒറ്റ നിർബന്ധം കാരണമാണ് കുട്ടാപ്പു നാടകത്തിനു ചേരാൻ സമ്മതിച്ചത്. അതും ഇംഗ്ലീഷ് നാടകം! ഫിലോ ടീച്ചർ ആറാം ക്ലാസ്സിലെ ഇംഗ്ലീഷ് ടീച്ചറാണ്. ടീച്ചർക്ക്‌ കുട്ടാപ്പുവിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ടീച്ചറുടെ ക്ലാസ്സുകളിൽ ഇംഗ്ലീഷ് മാത്രമേ പറയാവു എന്നാണ്‌. പക്ഷെ,ടീച്ചർ ആ നിയമം ഒരിക്കലും കുട്ടികളിൽ അടിച്ചേൽപ്പിക്കാറില്ല. കുട്ടികൾ അറിയാതെ തന്നെ ഇംഗ്ലീഷ് സംസാരിച്ചു പോകും ടീച്ചറുടെ ക്ലാസ്സുകളിൽ. അതാണവരുടെ വിജയവും. ഇപ്പൊ ആനിവേഴ്സറിക്കുള്ള നാടകമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. അതിൽ ഒരു കള്ളന്റെ വേഷമാണ് കുട്ടാപ്പുവിന്. താൻ ജീവിതത്തിൽ ഇന്നേ വരെ സ്റ്റേജിൽ കയറിയിട്ടില്ല എന്നുള്ള പരമസത്യം അവൻ ടീച്ചറോട് പല തവണ ഇംഗ്ലീഷിൽ പറഞ്ഞു നോക്കി. ഇനി ഇംഗ്ലിഷിന്റെ  കുഴപ്പമാണോ അതോ തന്റെ കുഴപ്പമാണോ എന്നവനു മനസ്സിലായില്ല, ടീച്ചർ കേട്ട ഭാവമില്ല. അങ്ങനെ രണ്ടും കല്പിച്ചു കള്ളനെങ്കിൽ കള്ളൻ എന്ന് പരിതപിച്ചു കൊണ്ട് റിഹേഴ്സലുകൾ പൊടി പൊടിച്ചു. കള്ളനാണെങ്കിലും വിശപ്പ് സഹിക്കാൻ കഴിയാതെ കള്ളനായതാണ് ട്ടോ. ഒരു പ്രൊഫസ്സറുടെ വീട്ടിൽ നിന്നും ഭക്ഷണം കട്ട് കഴിക്കുന്ന കള്ളനായിട്ടാണ് തട്ടകത്തിൽ കയറേണ്ടത്. അങ്ങനെ കാത്തിരുന്ന ആ സുദിനം...

ക്ഷണക്കത്ത്

ജീവിതത്തില്‍ അബദ്ധങ്ങള്‍ പറ്റാത്തവരായി ആരും ഉണ്ടാവില്ല. എന്നാല്‍ ഒരിക്കല്‍ പറ്റിയ അബദ്ധത്തിന്‍റെ പേരില്‍ ഇപ്പോളും നിങ്ങള്‍ കളിയാക്കലുകള്‍ കേള്‍ക്കാരുണ്ടോ? എന്നാല്‍ അങ്ങനെ ഒരു സംഭവം പറയാം.  ഞാന്‍ നാലിലോ അഞ്ചിലോ പഠിക്കുമ്പോളാണെന്ന് തോന്നുന്നു. മലയാളം അക്ഷരമാലയിലെ കട്ടി കൂടിയ അക്ഷരങ്ങള്‍ പഠിച്ചു വരുന്ന സമയം. കണക്കൊഴികെ ബാക്കി എല്ലാ വിഷയത്തിലും നല്ല മാര്‍ക്ക് വാങ്ങുന്ന കുട്ടി. കണക്കു മാത്രം ഇപ്പോളും ഒരു കീറാമുട്ടിയായി അവശേഷിക്കുന്നു. ആമുഖം നീട്ടി വലിക്കാതെ നമുക്ക് കഥയിലേക്ക്‌ കടക്കാം. അന്ന് ടെലിവിഷനും ദൂരദര്‍ശനും ഒക്കെ ഒരു അദ്ഭുതമായിരുന്ന കാലം. വളരെ കുറച്ചു വീടുകളിലെ ടെലിവിഷന്‍ എന്ന വിഡ്ഢിപ്പെട്ടി ഉണ്ടായിരുന്നുള്ളൂ. അതിലൊന്ന് ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു. ഞായറാഴ്ചകളില്‍ വൈകുന്നേരമാവുമ്പോള്‍ വീടൊരു സിനിമ കൊട്ടകയായി മാറും. ആഴ്ചയുടെ കാത്തിരിപ്പിനൊടുവില്‍ ഒരു സിനിമ കാണാന്‍ പറ്റുന്നത് അന്നാണ്. ഇന്നിപ്പോ നൂറു ചാനലുകള്‍, ദിവസം മുഴുവനും സിനിമകള്‍ . പതിവ് പോലെ അന്നും വൈകുന്നേരമായപ്പോള്‍ ഒരു ഉത്സവ പ്രതീതി. വീട് നിറയെ ആള്‍ക്കാര്‍., അയല്‍പക്കക്കാരും വീട്ടില്‍ പണിക്കു വരുന്ന കാര്‍ത്തുപെലിയും കു...

കള്ളന്‍ കയറിയ രാത്രി !

വീണ്ടും ഒരു വെള്ളിയാഴ്ച... വെള്ളിയാഴ്ചകള്‍ ഞങ്ങള്‍ക്ക് എന്നും ഒരു ആഘോഷമായിരുന്നു. ഓഫീസിലെ മടുക്കുന്ന ജോലികളില്‍ നിന്നും, കണ്ടു മടുത്ത മുഖങ്ങളില്‍ നിന്നും ഒരു ചെറിയ മോചനം ലഭിക്കുന്ന ആഴ്ചയിലെ ആദ്യ ദിവസം. അതുകൊണ്ട് തന്നെ അന്നത്തെ ദിവസം ഉറങ്ങാതെ കത്തി വെച്ചും ടി.വി കണ്ടും നേരം വെളുപ്പിക്കുകയാണ് അഞ്ചു പേരടങ്ങുന്ന ഞങ്ങളുടെ പി.ജി യിലെ പെണ്‍പടയുടെ സ്ഥിരം പരിപാടി. അന്ന് ഞങ്ങള്‍ മൂന്നു പേരുണ്ടായിരുന്നു. ബാക്കി രണ്ടു പേര്‍ക്ക് നൈറ്റ്‌ ഷിഫ്റ്റ്‌ ആയതു കാരണം ഒരു സംഭവ ബഹുലമായ രാത്രി അവര്‍ക്ക് നഷ്ടപെട്ടു എന്ന് വേണമെങ്കില്‍ പറയാം.  പതിവ് പോലെ രാത്രി മുഴുവനും നീണ്ടു നിന്നു ചര്‍ച്ചകള്‍.... ടീമിലെ പരസ്യമായ രഹസ്യങ്ങളെ കുറിച്ചും, പൊട്ടിപ്പോയ പ്രേമങ്ങളെ പറ്റിയും, റിയാലിറ്റി ഷോയിലെ ഔട്ട്‌ ആയിപ്പോയ കുട്ടിയെ പറ്റിയും എന്ന് വേണ്ട ചന്ദ്രനില്‍ പോകുന്നത് വരെ എത്തി കാര്യങ്ങള്‍.... അങ്ങനെ ചൂട് പിടിച്ച ചര്‍ച്ചകള്‍ക്കിടയില്‍ സമയം നോക്കുമ്പോള്‍ 3.30 a.m. വിശക്കുന്നുണ്ട് ചെറുതായിട്ട്. അപ്പോളാണ് എന്‍റെ പ്രിയ സുഹൃത്തിന്‍റെ തലയില്‍ ഒരു ചെറിയ   ഐഡിയ. ബാച്ചിലേഴ്സിന്‍റെ സമീകൃതാഹരമായ മാഗ്ഗിയും കട്ടന്‍ചായയും ആയാലോ.. ആഹാ...ഓര്...

ചെമ്മരിയാടും ഞാനും

അന്ന് പതിവിലും താമസിച്ചാണ് ഓഫീസിൽ നിന്നും ഇറങ്ങാൻ സാധിച്ചത്. ബാംഗ്ലൂർ നഗരത്തിന്റെ തിക്കിലും തിരക്കിലും പെട്ട് ഫ്ലാറ്റിൽ തിരിച്ചെത്തി.വിരലുകൾ യാന്ത്രികമായി കാളിംഗ് ബെല്ലിലമർന്നു. വാതിൽ തുറക്കുമ്പോൾ ചെറുപുഞ്ചിരിയോടെ അമ്മ, ഓടി വന്നു കെട്ടിപ്പിടിക്കുന്ന രണ്ടര വയസ്സായ മകൾ. ഭർത്താവ് കമ്പ്യുട്ടറിൽ ജോലിതിരക്കിലാണ്. ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. മനസ്സിനും ശരീരത്തിനും ഒരുപോലെ ക്ഷീണം തോന്നി.ഭക്ഷണം കഴിച്ചെന്നു വരുത്തി,ഒരാഴ്ചയുടെ ക്ഷീണം മുഴുവനും തീർക്കാനെന്ന പോലെ കിടക്കയിലേക്ക് വീണതും ഉറങ്ങിപോയതറിഞ്ഞില്ല. ഉറക്കത്തിന്റെ ആഴങ്ങളിലെ നിശബ്ദതയെ ഭേദിച്ച് കൊണ്ട് ഒരു കരച്ചിൽ...! ഉറക്കച്ചടവിന്റെ ആലസ്യത്തിൽ വീണ്ടും പുതപ്പിനുള്ളിലേക്ക് ചുരുണ്ട് കൂടുവാൻ വൃഥാ ഒരു ശ്രമം നടത്തി. സാധിച്ചില്ല,വീണ്ടും ആ കരച്ചിൽ എന്നെ അലോസരപെടുതിക്കൊണ്ടിരുന്നു. ഞാൻ എഴുന്നേറ്റു ജനലിനരികിലേക്ക് നീങ്ങി. തണുത്ത കാറ്റിന്റെ അദൃശ്യ ഹസ്തങ്ങൾ എന്നെ തലോടുന്നത് പോലെ. അരണ്ട വെളിച്ചത്തിൽ ക്ലോക്കിലെ സൂചി വ്യക്തമായി കാണാം. സമയം അതിരാവിലെ നാലര മണി. തിരികെ പോകാൻ മടിച്ചു നില്ക്കുന്നത് പോലെ തോന്നി, അപ്പോഴും ആകാശത്ത് തിളങ്ങി നില്ക്കുന്ന പൌർണമിയെയും നക്...