Posts

എൻ്റെ രാഷ്ട്രീയം

ആനവണ്ടി തൻ പച്ച സീറ്റിനടിയിൽ  ഒളിപ്പിച്ചു വച്ചൊരു വടിവാളുമോങ്ങി  നീയൊരു വെളിച്ചപ്പാട് പോൽ ഓടിയതായിരുന്നെന്‍റെ രാഷ്ട്രീയം. ഓടുന്ന തീവണ്ടി തൻ ഏതോ ബോഗിയിൽ തിരഞ്ഞു നീയന്നേതോ  ഒരു തല തല്ലിപ്പൊളിച്ചതായിരുന്നെന്‍റെ രാഷ്ട്രീയം. ഇല്ലാത്ത ക്ലാസുകൾ ഇല്ലെന്നു ചൊല്ലിയാ ജാഥ തന്നറ്റത്ത് നീ കൊടികൾ പിടിച്ചു, കൈ ജയ്കൾ  വിളിച്ചതായിരുന്നെന്റെ രാഷ്ട്രീയം ചുവപ്പും നീലയും കാവിയും കൊടികൾ തൻ യുദ്ധത്തിനവസാനം വെള്ള പുതപ്പിച്ചു കിടത്തിയൊരെൻ പ്രാണനെ കണ്ട നാൾ അവസാനിച്ചതാണെന്‍റെ രാഷ്ട്രീയം!! മണ്ണിൽ കുഴഞ്ഞ ബാല്യവും പ്രണയത്തിൽ കുതിർന്ന കൗമാരവും നൽകാത്തതെന്തു നൽകി നിനക്കീ  ചോരയിൽ കുളിച്ച യൗവനം? നിനക്കായ് കാത്തുവച്ചതോ  മരണമെന്നറിയാതെ നീ, കൈകളിൽ കൊടികളും ചുണ്ടുകളിൽ ജയ് വിളികളുമായ്. പ്രണയവും മരണവും, ഒരമ്മ പെറ്റ മക്കളെപ്പോലെ! ഇടവഴികളിൽ ഒളിഞ്ഞിരുന്നു  നമ്മെ കൊന്നു തള്ളുന്നു.   മരിക്കുന്നവർക്കറിയുമോ, കൊല്ലുന്നവർക്കറിയുമോ, കൂടെ മരിച്ചില്ലാതെയാവുന്ന കുറെ ആത്മാക്കളുണ്ടിവിടെ. കാത്തിരിപ്പിൻ്റെ മണം  സ്നേഹത്തിൻ്റെ മണം  ഇന്ന് മരിപ്പിൻ്റെ മണമായിരിക്കുന്നു. ഇന്ന് ഞാനറിയുന്നു പ്രണയ...

പെൺകനൽ

പെണ്ണേ നീ തീയായിട്, കാട്ടുതീയായിട് എരിഞ്ഞു തീർന്ന  ചങ്കിലെ കനലൂതിയൂതി  എരിച്ചു ചാമ്പലാക്ക്. ചെയ്യാപാപങ്ങൾ തൻ കരിയിലക്കൂട്ടത്തിലേക്ക് നിന്നെ വലിച്ചെറിഞ്ഞെരിച്ചൊരീ ലോകമാകെ നീ കരിച്ചു കളഞ്ഞിട്. പെണ്ണേ നീ കടലായിട്, ഉയർന്നു പൊങ്ങും തിരയായിട് നിന്നുയിരെടുത്തൊരീ നശിച്ച  കരയെ വിഴുങ്ങും കടലായിട്. വീട്ടിൽ കെട്ടിയിട്ട പട്ടിയാണോ? അതോ കുപ്പിയിൽ നിന്നും  വന്ന ഭൂതമാണോ? അതോ, ചില്ലു പാത്രത്തിലെ  ഒറ്റ മീനാണോ? ഘോര ശബ്ദങ്ങൾക്കു കീഴെ ഞെരിഞ്ഞമർന്നു നിൻ്റെയൊച്ചകൾ.  നിനക്കു പോലും അറിയാത്തൊരു നീയാക്കി തീർത്തു നിന്നെയിന്നവർ.  പേടിയാണവർക്ക് പെണ്ണിനെ, ലോകം കണ്ട പെണ്ണിനെ കാലം തളർത്താത്ത പെണ്ണിനെ പേടിയാണവർക്ക്. പ്രണയത്തിൻ്റെ രാജകുമാരിയെ ആണത്തത്തണലിലൊതുങ്ങാത്ത ചോദ്യങ്ങൾ തൊടുക്കുന്ന പുസ്തകങ്ങളിൽ ജീവിക്കുന്ന പെണ്ണിനെ, പേടിയാണവർക്ക്. മരിച്ചതല്ല നീ, കൊന്നതാണവർ, നിൻ്റെ ആത്മാവിനെ!  മിടിക്കുന്നൊരു ഹൃദയത്തിൽ  ചത്തടിഞ്ഞ ആത്മാവും പേറി  എത്ര നാളിങ്ങനെ നീ ഓടിയോടി! ഇനിയൊരു പിറവിയിൽ നീയൊരാണായിട്, വേണ്ടാ, ഒരു യക്ഷിയായിട്, അല്ലാ, ഒരു പൂച്ചയായിട്. ഒരു ദേശാടന കിളിയെങ്കിലും... പെണ്ണേ, ന...

ഡേയ്ഫി ചേട്ടൻ

കാറിൽ കയറിയിരുന്നപ്പോ മുതല് തുടങ്ങിയതാണ്‌ ലൈറ. U.K.G യിലേ ആയിട്ടുള്ളൂ എങ്കിലും ചെറിയ വായിൽ വലിയ വർത്തമാനമേ വരൂ. ഈ ചേട്ടൻ വല്യ സംഭവാണെന്നാണ് അവള് പറയണത്. ഭയങ്കര ഇടിക്കാരനാണത്രെ! അങ്ങേരോട് പറഞ്ഞ് അവളെ വഴക്ക് പറയണവരേം തല്ലണവരേം ഒക്കെ ഇടിച്ചു പപ്പടമാക്കും എന്നാണു ഭീഷണി. കേട്ടിരുന്ന എനിക്കും വീട്ടുകാർക്കും ഇയാളെതാണാവോ എന്നായി ചിന്ത. "മോളേ... ആരാടി നിന്റെ ഈ ഇടിയൻ ചേട്ടൻ ? പേരെന്താ? പറ..." "അയ്യേ ...നിങ്ങൾക്കറിയില്ലേ ഈ ചേട്ടനെ ?!! ഡേയ്ഫി ചേട്ടനെ അറിയൂല്ലേ??" അവളുടെ കണ്ണുകളിൽ പുച്ഛം. ഇതെതാപ്പോ ഈ പുതിയ അവതാരം. ഞങ്ങടെ അറിവിൽ ഇങ്ങനൊരാൾ ഇവിടൊന്നുമില്ല. ഞാനും അമ്മയും മുഖത്തോട് മുഖം നോക്കി. ഏയ്... ഇങ്ങനൊരു പേരുള്ള ചെക്കന്മാരൊന്നും നമ്മുടെ അടുത്തില്ല. "എവിടാടി ഈ ഡേയ്ഫി ചേട്ടന്റെ വീട്? നിനക്കെങ്ങനെ അറിയാം അയാളെ??" ചോദ്യങ്ങൾ ഉയർന്നു. "വീടെവിടാന്നൊന്നും എനിക്കറിയൂല്ല. പക്ഷേ ഭയങ്കര ഇടിക്കാരനാ...തൊപ്പിയൊക്കെണ്ട്..." അവളുടെ കണ്ണുകളിൽ തിളക്കം. "എന്റെ ഗുരുവായൂരപ്പാ ... ആരൊക്കെയാണോ എന്തോ! കൊച്ചിനെ പരിചയമില്ലാത്തോരുടെ അടുത്ത് വിടരുതെന്ന് പറഞ്ഞിട്ടില്ലേ....

തിരുപ്പതികാരം

കഴിഞ്ഞ തവണ തിരുപ്പതി പോകാൻ ബാഗ് വരെ റെഡി ആക്കി വെച്ചതിൻ്റെ, തലേന്നാണ് വല്യമ്മാവൻ മരിച്ചതും ആ യാത്ര മുടങ്ങിയതും. അതിനു മുൻപും ഇതുപോലെ ഒരു മുടക്കമുണ്ടായിട്ടുണ്ട്. എൺപതുകളുടെ തുമ്പത്ത് ഊഞ്ഞാലാടി നിൽക്കുന്ന മുത്തശ്ശിക്ക് ഇതൊരു ലാസ്റ്റ് ചാൻസ് ആണെന്ന് വേണമെങ്കിൽ പറയാം. വയസ്സ് ഇത്രയും ആയെങ്കിലും പുള്ളിക്കാരി ഒരു ജഗജില്ലി ആണേ. ഒരു കൊച്ചു മമ്മൂട്ടി! പ്രായത്തിൻ്റേതായ ചെറിയ ബുദ്ധിമുട്ടുകൾ ഒഴിച്ചാൽ പ്രത്യേകിച്ച് ഒരു കുഴപ്പവും മുത്തശ്ശിക്കില്ല തന്നെ. മക്കളും കൊച്ചുമക്കളും ഒക്കെ അങ്ങ് ഇന്ത്യക്ക് പുറത്താണെങ്കിലും എല്ലാവരും ഇടക്കൊക്കെ വന്നു സ്നേഹാന്വേഷണം നടത്തുന്ന ഒരു വാത്സല്യം കുടുംബമാണ് മുത്തശ്ശിയുടേത്. മുത്തശ്ശി അവരുടെ മമ്മൂട്ടിയും. അങ്ങനെയിരിക്കുമ്പോളാണ് ദുബായിലുള്ള മകളും കുടുംബവും അവധിക്ക് നാട്ടിൽ വരുന്നത്. അവർക്കും തിരുപ്പതി പോകണമെന്ന കഠിനമായ ആഗ്രഹം. അങ്ങനെ ഒരു തവണയെങ്കിലും വെങ്കടാചലപതിയെ നേരിട്ട് കാണണമെന്നുള്ള അത്യുൽക്കടമായ മോഹത്തിൽപ്പെട്ട് ഉഴലുന്ന മുത്തശ്ശിക്ക് അതിനുള്ള വഴി ഇതാ ഒത്തു വന്നിരിക്കുന്നു. ദൈവങ്ങൾ വിചാരിച്ചാൽ മാത്രമേ അവരെ കാണാൻ ചെല്ലാനുള്ള ഭാഗ്യം ഉണ്ടാവുള്ളൂ എന്നാണല്ലോ വിശ്വാസം. മുത...

ഉച്ചാടനം

പതിവ് പോലെ ഉച്ചക്കലത്തെ ഊണും കഴിഞ്ഞ് ഒന്നു മയങ്ങാൻ സോഫയിൽ തല തൊട്ടതേയുള്ളൂ, അടുക്കളയിൽ തട്ടും മുട്ടും തുടങ്ങി. ഇതിപ്പോ കുറച്ചു ദിവസായി. ചട്ടീം കലോം ആയാൽ തട്ടീം മുട്ടീം ഇരിക്കും എന്ന് പറയാൻ വരട്ടെ. ആദ്യമാദ്യം ഗീതാജിടെ ആ കറുത്ത് മെലിഞ്ഞ ചാവാലി പൂച്ച, കള്ളിച്ചെല്ലമ്മ ആണെന്നാ രാഗിണി കരുതിയിരുന്നത്. പഠിച്ച കള്ളിയാണാ മാർജാരത്തി. ഒരു സാധനം വീട്ടിൽ വെക്കാൻ പറ്റില്ല. കട്ടു തിന്നുന്നതിൽ പി എച്ച് ഡി എടുത്ത പൂച്ചയാണ്. രാഗിണിയാണ് അതിന് കള്ളിച്ചെല്ലമ്മ എന്ന് പേരിട്ടത്. പക്ഷേ, ഇത് പൂച്ചയും പട്ടിയുമൊന്നുമല്ല. ഒരാഴ്ചയായി രാഗിണി കുറ്റാന്വേഷണം തുടങ്ങിയിട്ട്. പൂച്ചയല്ല ഇതിന് പിന്നിൽ എന്ന് തിരിച്ചറിഞ്ഞ ആ ദിവസം അവൾ ഒരിക്കലും മറക്കില്ല. കുറെ നാളുകളായി തിരിഞ്ഞു നോക്കാതിരുന്ന പാനിക് അറ്റാക്ക് അന്ന് വിശേഷമന്വേഷിക്കാൻ ഓടിയെത്തി. പിന്നെ ഹോസ്‌പിറ്റലായി, മരുന്നായി. ഒന്നും പറയണ്ട... പകല് മുഴുവൻ ഒറ്റക്ക് ഒരു വലിയ വീട്ടിൽ താൻ മാത്രം. അതാലോചിക്കുമ്പോഴേ രാഗിണിക്ക് ഉള്ളിൽ നിന്നൊരു ആന്തൽ വരും. താനാരെയാണ് ഈ പേടിക്കുന്നത് എന്ന് പല വട്ടം സ്വയം ചോദിക്കും. മരിച്ചു പോയ അമ്മായി അമ്മയെയോ? അമ്മ മരിച്ചിട്ടിപ്പോ പതിനാറ് കഴിഞ്ഞു....

The Unknown Tribe of North Karnataka

Image
While returning from Goa, we were driving through some unknown villages of North Karnataka. We have this habit of skipping highways and taking some adventurous roads which passes through villages or forests. For sure we had many new experiences and surprises. It was not a different story this time too. I remember a quote; "If you are a tourist, you see only the places but if you are traveller, you see the people too" which is absolutely true! Between Yellapur and Mundgod there is this small village surrounded by forest area. We saw these unique people while passing by. They looked like Africans but they were dressed like any other local villagers you see in South India. College going girls, kids, aunties adorning flowers on hair, uncles who go to market, we saw all kind. We were perplexed and curious to know more about them. I began to Google and found out some amazing facts about these tribe and thought of sharing with you all.  This ethnic group residing in Karnataka are kn...

The Endangered Dishes of Vypin Island

Image
Neither am I an awesome cook nor have I a passion for cooking. Cooking will be my last choice given the options. You would be wondering then what am I going to talk about the dishes of Vypin! Jokes apart, there are few reasons why I chose this topic. I can explain.  First reason is one of my Bengali friends. She was the one who suggested that I write about special dishes of Kerala. Once we were having conversation about vinegar. She didn't know about Toddy vinegar and I didn't know about Fenny vinegar. Then she proposed the idea of writing a blog about the unheard recipes. She even shared her friend's blog about Bengali special dishes which was explained in a totally different way. I was mesmerized by the way she connected each dish to one folklore. So I thought, let me give it a try. Second reason, I love experimental cooking. Being my lab rats my husband and children enjoy trying new dishes! Most of the time my North Indian or Bengali recipes win their hearts. My children...