Posts

സുരഭിയുടെ സൂക്ഷിപ്പുകൾ

അടുക്കളയിലെ തെക്കേ അറ്റത്തെ നിലവറ തുറന്നതും വളരെ പുരാതനമായ വസ്തുവകകൾ ഓരോന്നോരോന്നായി പുറത്തേക്ക് വന്നു തുടങ്ങി. മോഹനൻ്റെ കണ്ണ് തള്ളിപ്പോയി. "നിനക്കെങ്ങനെ സാധിക്കുന്നെൻ്റെ സുരൂ...?!! പദ്മനാഭൻ്റെ നിലവറേ പോലും കാണൂല്ല ഇത്രേം." "ആ നിങ്ങക്കൊക്കെ കളിയാക്കലാ. എന്നിട്ട് ആവശ്യം വരുമ്പോ സുരൂ... സുരൂ ന്ന് വിളിച്ച് വാ. ഞാനിതൊക്കെ സൂക്ഷിച്ചു വക്കുന്നോണ്ട് ഉപകാരല്ലേ ഉള്ളൂ?" "പ്ലാസ്റ്റിക് കവർ, പ്ലാസ്റ്റിക് ഡബ്ബകൾ, പ്ലാസ്റ്റിക് കുപ്പികൾ, പത്താം ക്ലാസ്സിൽ പഠിക്കണ മോൻ ജനിച്ചപ്പോ മുതലുള്ള ഉടുപ്പുകൾ, കളിപ്പാട്ടങ്ങൾ, ചട്ടി, വട്ടി, കൊട്ട, കീറിപ്പറിഞ്ഞ തുണികൾ (തുടക്കാനാണത്രെ), സീ ഡി കൾ, കാസറ്റ്, ഫ്ലോപ്പി ഡിസ്ക്, പഴയ ലാപ്ടോപ്, മൊബൈൽ, വയറുകൾ എന്ന് വേണ്ട മോശയുടെ അംശവടി ഒഴിച്ച് ബാക്കി എല്ലാം നിൻ്റടുത്ത് ഉണ്ടല്ലോ. മിനിമം മൂന്ന് ആക്രിക്കടക്കുള്ള ഐറ്റംസ്ണ്ട് ഇത്." മോഹനൻ ശ്വാസം വിട്ടു പറഞ്ഞു നിർത്തി. സുരഭി മുഖം കൂർപ്പിച്ചു. " നിങ്ങക്കൊന്നും ഇതിൻ്റെ വില മനസ്സിലാവൂലാ. എത്രയെത്ര ഉപയോഗങ്ങളാന്നോ ഇതുകൊണ്ടൊക്കെ. ഇപ്പൊ തന്നെ അപ്പുറത്തേക്ക് കുറച്ചു കറി കൊടുക്കാൻ ഡബ്ബ വേണോ? ഫ്യൂസ് പോയാ കെട്ട...

Peace Lilies

The one and only one piece I longed For a while, your hues of white My peace lilies… I wandered over earth and heaven All in vein, hopeless me! A glimpse of white, by the street Made my heart pound a bit. As a forlorn soul, scorched earth, Blooms torn out, in a heap Yet with a dreadful smile None cared to heed A peace lily resting in no peace! I carried you in my arms I hid you from earth and heaven I pampered you, I fed you, I buried my worries beneath your roots You were shaken, you were awaken By my love, by my pain The day you showered your blossoms I knew my war is over I knew you sprinkled peace on me I yearned to give out each piece of yours Only to spread the white lilies of peace All over the rumbling world Alas! The apathetic realm! None longed for peace But for wars… They laughed at me They wielded hatred on me Perplexed and wistful, I ran into you You hid me underneath your roots I was garbed in your greens I survived… I lived! I was at ...

The Heaven's Children

Asharaf's Dilemma Asharaf is a stomach sleeper. Only when upset does he lie on his back. And that's what is happening now.  Tasnim glanced at the clock. It's going to be 11.00 PM and this boy has not yet slept. She slightly turned to one side of the cot and looked down where Asharaf is. He usually sleeps on the floor.  "Ashu... Ashu..." She whispered. His eyes were open and fixed on the ceiling. Upon her calling, he got up as if from a nightmare.  "What ammi? Didn't you sleep?" "I was about to ask that. What's your tension today? " He always talks to mother if something is disturbing. But this time he was not willing to. "Nothing ammi. I am alright. It's just that I was thinking about Salman's dog. It went missing and is still not found..." "Oh, dear... Poor thing! What can we do? Will pray and hope it will be back someday. Don't worry too much. You will wake up late ahh..." He nodded and pretended to sle...

ഹൃദയത്തിൻ്റെ നിറം

നിന്നോളമെത്താത്തോരായിരം വാക്കാലിന്നെന്റെ നെഞ്ചകം വിങ്ങവേ നിന്നോളമെത്താത്തോരായിരം നോക്കാലിന്നെന്റെ കണ്ണുകൾ പൊള്ളവേ മിഴിയിണകളിലെയീറൻ തുവർത്താതെ നിന്നെയെൻ ഹൃദയത്തിൻ കല്ലറയിലടക്കി ഞാൻ... **************************************** ഹൃദയം ഓട്ടയായത് കൊണ്ടാവണം എന്റെ പ്രണയം മുഴുവനും ചോർന്നു പോയിരിക്കുന്നു. **************************************** ഹൃദയത്തിൻ്റെ നിറമെന്താണ്? ചുവപ്പ് ... അല്ലേ? അല്ലാ, കറുപ്പ്! അതെങ്ങനെ?? പ്രണയത്തിൻ്റെ അന്ധതയിൽ മുങ്ങി ഹൃദയം മുഴുവനും ഇരുട്ടിൻ്റെ കറുപ്പായിരിക്കുന്നു... ***************************************** ആഹാരവും വെള്ളവും കഴിഞ്ഞാൽ മനുഷ്യന് പരമപ്രധാനം സ്വാതന്ത്ര്യം തന്നെ! അതില്ലാത്തിടത്തോളം കാലം ഒരു ഹൃദയവും ഒരു രാജ്യവും ഇന്നേ വരെ അധിക കാലം ഒന്നിനെയും അതിജീവിച്ചിട്ടില്ല... ***************************************** യുഗമേതായാലും കഥ ഒന്നുതന്നെ! : ചോരയുണങ്ങാത്ത മണ്ണും, കണ്ണീരുണങ്ങാത്ത പെണ്ണും... ***************************************** കഥ മതിലുകൾ! ഓരോ മനുഷ്യന് ചുറ്റും ഓരോ കഥ മതിലുണ്ടാവും. ജനിച്ച്, വളർന്ന് വന്ന വഴികളിൽ കണ്ടതും കേട്ടതും സാങ്കല്പികവും അനുഭാവികവും ഒക്കെ ആയ ...

Draupadi 2021- Reloaded

March 8th-2021-Women's day. Post lunch Draupadi was relaxing on the couch. Oh! no no, read it as after preparing lunch for her five husbands and taking a siesta. All of a sudden the guest arrives. The doorbell rang twice. She got upset and muttered,  "Nowadays these guests also na... anytime they just appear! Can't they spare me on Women's day at least..."  She peeped through the sheer window curtains and saw that it was Krishna. She took back her words in mind and ran towards the door for a warm welcome, "Oh! my brother Krishna... I am overwhelmed by your presence".  "It's been a long time and I was yearning to see my beloved sister. So, I happened to be here without any intimation." "I too was missing you Govind. But I was not anticipating this pleasant surprise at all!" Their chit-chat went on for a while. Then she realised that she didn't even ask him to have something. "Krishna... By the time you take a walk in the g...

Little Stories Of Love

The Room of Happiness Teacher taking class about types of houses. Teacher: We have living room, dining room, kitchen, bedroom and bathroom in a house. Right, children? Little Girl: Ma'am, I have only one room in my house. What do I call it? Teacher froze and replied in a moment, "Wow! That is called 'All-in-one room'. No one else has that kind here. That's wonderful!" Little girl blushed with happiness. A Parcel With Love My usual place after work was the famous coffee house nearby. That day, I had my daily cup of evening coffee and was walking towards the bus stop. She was sitting on the roadside. Looking at me, outstretching her hands for a penny. She was aged, looked pale and tired. I took out a coin from my purse. Her eyes widened. At that instance, something struck my mind.  I kept the coin back in my purse. Her face saddened with disappointment. I turned and walked back straight to the coffee house. Ordered an Idli-Vada parcel.  She was gazing at me from...

ചിലന്തി മനുഷ്യർ

വിവാഹത്തിന്റെ മൂന്നാം വാർഷികത്തിന്റെ അന്നാണ് ആദ്യമായി ആ വീട്ടിലെ രണ്ടു ചുമരുകൾ ചുംബിക്കുന്ന മൂലയിൽ മഞ്ഞവെയിൽ തട്ടി ഒരു തിളക്കം ദത്തയുടെ കണ്ണിൽ മിന്നിയത്. നഗരത്തിന്റെ തിരക്കുള്ള പാതയിലെ ചുവന്ന പെയിന്റടിച്ച കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ ഒരറ്റത്ത്  ആർക്കും നോട്ടമെത്താത്ത ഒരു കോണിൽ ഒതുങ്ങി ഒളിച്ചു നിൽക്കുന്ന ഈ ഫ്ലാറ്റിൽ ചിലന്തിവലയോ?! കുറച്ചു നേരം നോക്കി നിന്ന ശേഷം അവൾ പതിവു ജോലികളിലേക്ക്‌ മടങ്ങി.  ഇപ്പോഴെന്തായാലും വൃത്തിയാക്കാൻ സമയമില്ല, പിന്നീടാവട്ടെ. മനസ്സിൽ പറഞ്ഞുകൊണ്ട് അവൾ അടുക്കള മുഴുവനും ഒരെലിയെ പോലെ ഓടി നടന്നു.  വീണ്ടും ഒരാഴ്ച കഴിഞ്ഞാണ് അടിച്ചു വാരുന്നതിനിടയിൽ കുറെ കറുത്ത എട്ടുകാലി കുഞ്ഞുങ്ങൾ താഴെ വീണു കൈ കാലിട്ടടിക്കുന്നത് കണ്ടത്. കറുത്ത മുത്തുകൾ താഴെ വീണ് നാലുപാടും ചിതറിയത് പോലെ അവ വെപ്രാളപ്പെട്ട് മുറി മുഴുവൻ ഓടി നടക്കാൻ തുടങ്ങി. ദത്ത എല്ലാത്തിനെയും ചൂല് കൊണ്ട് തൂത്തുവാരി എടുത്തു. ഡസ്റ്റ് ബിന്നിൽ ഇട്ടാൽ അവിടന്ന് ചാടിപോവില്ലേ... എല്ലാത്തിനേം കൊന്നു കളഞ്ഞേക്കാം, വേറെ വഴിയില്ല. ഫ്ളാറ്റിൽ താമസിക്കുമ്പോൾ പുറത്തേക്ക് വലിച്ചെറിഞ്ഞാൽ വിവരമറിയും. അങ്ങനെ ശിശുഹത്യാപ...