Women's Day 2024


2024  Women's Day Theme is : Invest in Women: Accelerate progress. Also, 'Inspire inclusion.

സത്യം പറഞ്ഞാൽ ഓരോ വർഷവും വുമൺസ് ഡേ എന്നു പറഞ്ഞ് നമ്മളൊക്കെ ഇതു പോലെ പലതും കൊട്ടിഘോഷിക്കാറുണ്ട്, കാട്ടിക്കൂട്ടാറുണ്ട്. പക്ഷേ, ഗ്രൗണ്ട് ലെവലിൽ എന്തെങ്കിലും കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടോ? അതു കൊണ്ട് തന്നെ ഇത്തവണത്തെ ഡേ തീം ഞങ്ങളുടെ ലേഡീസ് ഗ്രൂപ്പിൽ ഇട്ടപ്പോൾ ആദ്യം വന്ന മെസ്സേജ് ഇതാണ് , "ഒലക്കേടെ മൂട്"! 🙄ശെരിയാണ്, എന്ത് തേങ്ങയാണ് മാറിയിട്ടുള്ളത് ഇവിടെ?? പുതിയ ജനറേഷനിൽ ചില ചിന്താഗതികൾ മാറിയിട്ടുണ്ടാവാം, പക്ഷേ അതു കൊണ്ട് മാത്രം ആയോ?

ഇപ്പോഴും വീടുകളിൽ വീട്ടു ജോലിയും, പ്രൊഫഷണൽ ജോലിയും, കുട്ടികളുടെ ഉത്തരവാദിത്തങ്ങളും എല്ലാം തലയിൽ വെച്ചു കൊണ്ട് നടക്കുന്ന സ്ത്രീകളാണ് കൂടുതലും. എന്നിട്ടും സ്വാഭിമാനം ലേശം പോലും അനുഭവിക്കാൻ വീട്ടിലുള്ളവർ അനുവദിക്കില്ല. അവർക്ക് പറയാനുള്ളത് പറയുമ്പോൾ നമ്മൾ അവരെ അഹങ്കാരി എന്ന് വിളിച്ച് അധിക്ഷേപിക്കുകയല്ലാതെ, നമ്മൾ എന്നാണ് അവരെ കേട്ടിട്ടുള്ളത്?? എത്ര എത്ര ദിവസങ്ങൾ ഒട്ടും വയ്യാതിരുന്നിട്ട് പോലും രാവിലെ എണീറ്റ് നമുക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കി വെച്ചിരിക്കുന്നു. ചോദിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും, "എന്തു പറ്റി, വയ്യേ? ഞാൻ സഹായിക്കണോ?" എന്ന്. 

പോസ്റ്റ്പാർട്ടം ഡിപ്രഷൻ പോലെ തന്നെ 40നും 55നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കുണ്ടാകുന്ന മെനോപസ് നെ പറ്റി എത്ര പേർക്ക് അറിയാം? പെരിമേനോപസ് എപ്പോൾ തുടങ്ങും, എന്തൊക്കെയാണ് സിംപ്റ്റംസ്, അറിയാമോ? വീട്ടിൽ അമ്മ ഇതിലൂടെ ഒക്കെ കടന്നു പോകുന്നത് നിങ്ങൾ അറിയാറുണ്ടോ? It's high time we need to spread awareness about this too. Because mothers are the centre of a family. If they are not happy, how will the family be happy!?

ഇപ്പോഴും ലോകത്ത് ജെൻഡർ ഇൻ ഇക്വാലിറ്റി ഇല്ല എന്ന് ഉറപ്പിച്ചു പറയാമോ? പറ്റില്ല, അല്ലേ...

ഇതൊക്കെ പോട്ടെ, പഠിപ്പും വിവരവും ഉള്ള ചില പുതിയ ജനറേഷൻ കഥകൾ കേൾക്കാം.

ഈ കഴിഞ്ഞ ദിവസമാണ് ഝാർഖണ്ഡിൽ സ്പാനിഷ് യുവതിയെ കൂട്ടബലാൽസംഗം ചെയ്തത്. 31,516 reported rape cases in 2022 excluding the POSCO cases. ഇതു പോലെ എത്രയെത്ര കഥകൾ വീടിനുള്ളിൽ തന്നെ ഉണ്ടാവും! ഇതൊന്നും ആർക്കും ഇപ്പോൾ ഒരു പുതുമയുള്ള കഥകളല്ല. ഇതൊക്കെ എന്നും കേൾക്കുന്നതല്ലേ, ഒന്നും മാറാൻ പോകുന്നില്ല; എന്നാണ് ഭാവം. സ്വാഭാവികം!!

ഇനി, ഈ കഴിഞ്ഞ മാസം നടന്ന കഥയാണ്. രാജസ്ഥാനിൽ നിന്നുള്ള എൻ്റെ കൂട്ടുകാരി രണ്ടാമതും പ്രസവിച്ചു. ആദ്യത്തേത് പെൺകുട്ടിയാണ്. രണ്ടാമത് ഒരു ആൺകുട്ടിക്ക് വേണ്ടിയാണ് ഇവർ കാത്തിരിക്കുന്നത്. ഇല്ലെങ്കിൽ നാട്ടിലെ പൂർവികരുടെ സ്വത്ത് വകകൾ മുഴുവനും അച്ഛൻ്റെ അനിയൻ്റെ വീട്ടുകാർക്ക് പോകും. എന്നാൽ പ്രതീക്ഷക്ക് വിപരീതമായി വീണ്ടും പെൺകുഞ്ഞ്. രണ്ടു പേരുടെയും വീട്ടുകാർ പറന്നെത്തി. "ആദ്യമേ പറഞ്ഞതാണ് നാട്ടിൽ പോയി നേരത്തേ ചെക്ക് ചെയ്യാമെന്ന്. അങ്ങനെ ആയിരുന്നെങ്കിൽ ഇത് ഉണ്ടാകുമായിരുന്നില്ല." അവർ കുറ്റപ്പെടുത്തി. വീട്ടുകാരിൽ നിന്ന് പ്രഷർ താങ്ങാനാവാതെ, ജനിച്ച കുഞ്ഞിനെ ഒന്ന് ശരിക്കും സ്നേഹിക്കാൻ പോലും ആവാതെ അവളും ഭർത്താവും. ഒരു ദിവസം ആ കുഞ്ഞിനെ മടിയിലിരുത്തി അവൾ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി. "ഇവളെ ഞാൻ അച്ഛൻ്റെയും അമ്മയുടേം കൂടെ നാട്ടിലേക്ക് വിടാൻ പോവുകയാണ്. എന്നിട്ട് വീണ്ടും ഒരു കുട്ടിക്ക് വേണ്ടി ട്രൈ ചെയ്യാം. അവർ പറയുന്നത് നേരത്തേ ഇത് കളയണ്ടതായിരുന്നു എന്നാ..." 
"നീ പ്രസവിച്ച ഇത്തിരി പോന്ന ഈ കുഞ്ഞിനെ മടിയിൽ ഇരുത്തിക്കൊണ്ട് ഇങ്ങനെ പറയാൻ നിനക്കെങ്ങനെ തോന്നി?!! നിങ്ങൾക്ക് വേണ്ടെങ്കിൽ എനിക്ക് തന്നോളു, ഞാൻ നോക്കിക്കോളാം." ഞാൻ ദേഷ്യം കൊണ്ട് വിറച്ചു.

നാട്ടിൽ കൊണ്ടു പോയാൽ ഇവരാ കുഞ്ഞിനെ കൊല്ലും എന്നുറപ്പാണ്. അവൾ തന്നെ പറഞ്ഞിട്ടുണ്ട് ഇതുപോലെ ജനിക്കുന്ന പെൺകുഞ്ഞുങ്ങളെ പാലിൽ മുക്കിയും അരിമണി കൊടുത്തും കൊല്ലുന്ന കഥകൾ! അതെ, ഇപ്പോഴും നടക്കുന്ന കഥകൾ. രാജസ്ഥാൻ, U.P, ബീഹാർ, ഝാർഖണ്ഡ്, നോർത്ത് കർണാടക പോലെയുള്ള ഇടങ്ങളിൽ ഒക്കെയും ഇത് സാധാരണയാണ്. വിശ്വസിക്കാമോ??

അതു വെച്ച് നോക്കുമ്പോൾ കേരളത്തിലും തമിഴ്നാട്ടിലും ഒക്കെ ജനിച്ചവർക്ക് ആശ്വസിക്കാം. 

അപ്പോൾ പറഞ്ഞു വരുന്നത്, ഈ ഡേ, ആ ഡേ എന്നൊക്കെ പറഞ്ഞ്  സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട്  നമ്മളെ പോലുള്ളവർ ആഘോഷിക്കുമ്പോഴും ഇതൊന്നും അറിയാതെ ഇരുട്ടിൽ തപ്പുന്ന കുറെ പെൺജീവിതങ്ങളുണ്ട്. വീട്ടിലോ ജോലി സ്ഥലത്തോ എവിടെയും ആയിക്കോട്ടെ, പറ്റുമെങ്കിൽ ഒന്നു കണ്ണു തുറന്നു നോക്കി അവരെ കാണുക, കേൾക്കുക, ആശ്വസിപ്പിക്കുക. അത്രക്കെങ്കിലും ഈ ദിവസം നമുക്ക് അവർക്കു വേണ്ടി ചെയ്യാനാവട്ടെ. ഒരാളെയെങ്കിലും ആ കുഴിയിൽ നിന്നും കൈ പിടിച്ചു കയറ്റാൻ നിങ്ങൾക്ക് കഴിഞ്ഞെങ്കിലോ?

അപ്പോ നാളെ എല്ലാവരും റെഡി അല്ലേ? 

Comments

Popular posts from this blog

A souvenir of love - Chapter 1

ചിലന്തി മനുഷ്യർ

Why am I against religion?