പക്ഷേ ... ഇല്ല... ജീവന്റെ അവസാന കണിക ഇപ്പോളുമുണ്ട് ... അവൾ അവന്റെ നെഞ്ചിൽ തലവച്ചു നോക്കി .
അവനു ചുറ്റും 3-4 വട്ടം നടന്നു . അവളുടെ കണ്ണിൽ നിന്നു വീണ മഴത്തുള്ളികൾ അവന്റെ കണ്ണുകളെ നനച്ചെണീപ്പിച്ചു ! അവന്റെ ചുണ്ടുകളിൽ ചുണ്ടമർത്തി തന്റെ അവസാന ജീവ ശ്വാസവും അവനിലേക്കവൾ പകർന്നു . അവന്റെ കണ്ണുകൾ മെല്ലെ തുറക്കുമ്പോൾ ആ കണ്ണുകളിൽ അവസാനമായി അവളുടെ മുഖം മാത്രം നിറഞ്ഞു നിന്നു. ഇരു കൈകൾ കൊണ്ട് അവന്റെ ശരീരത്തെ പൊതിഞ്ഞു കൊണ്ട് അവൾ അവിടെ തന്നെ ഇരുന്നു. അവനില്ലാതെ ഇനിയൊരു പറക്കം ...അതുണ്ടാവില്ല ! അവൾ ഉറപ്പിച്ചു .
************************************************************************************
നിർത്താതെയുള്ള ഹോണടിയുടെ ശബ്ദം കേട്ടോടിയെത്തിയവരുടെ കൂട്ടത്തിൽ ഒരു കൊച്ചു പെൺകുട്ടി ... എല്ലാവരുടെയും കണ്ണുകൾ മറിഞ്ഞു കിടക്കുന്ന വാഹനമെന്ന കാഴ്ചയിൽ ഒതുങ്ങി നിന്നപ്പോൾ ആരും കാണാത്ത ഒരു കാഴ്ചക്ക് അവൾ മാത്രം സാക്ഷി ...
ചോരയുറഞ്ഞ ചിറകുകളാൽ വരിഞ്ഞു മുറുകി കിടക്കുന്ന രണ്ടു തണുത്തുറഞ്ഞ ദേഹങ്ങൾ ... അല്ല പക്ഷികൾ!
No comments:
Post a Comment