ആരും അറിയാത്ത ചിലയിടങ്ങൾ !
" ജോലി പോയ കാര്യം ആരോടും പറയണ്ട"
" നിനക്ക് അസുഖം ആണെന്ന് ആരോടും പറയണ്ട"
" സ്കൂളിൽ അഡ്മിഷൻ കിട്ടാത്ത കാര്യം ആരോടും പറയണ്ട "
" മകളുടെ കല്യാണം മുടങ്ങിയതെങ്ങനെയെന്ന് ആരും അറിയണ്ട "
" മോന്റെ ഇന്റർവ്യൂ ശരി ആയില്ലെന്ന് ആരെയും അറിയിക്കണ്ട "
"ഞാനേ ...ഒരു സ്ട്രെസ്സ് മാനേജ്മെന്റ് ക്ലാസ്സിന് പോയാലൊന്നാലോചിക്കുവാ ... ഒടുക്കത്തെ ടെൻഷൻ. അതേ ... ഞാൻ മരിച്ചാൽ ..."
"ആരോടും പറയേണ്ട കാര്യമില്ല. ആരും വരാൻ പോണില്ല!"
പണ്ടൊക്കെ എല്ലാം എല്ലാരോടും പറയുന്നതായിരുന്നു സ്‌ട്രെസ്സ് മാനേജ്‌മെന്റ്. ഇപ്പോഴാണേൽ ആരോടും ഒന്നും പറയാതെ ഒറ്റയ്ക്ക് പോയി റിലാക്സ് ചെയ്യുന്നതാണ് സ്‌ട്രെസ്സ് മാനേജ്മെന്റ്. ഇങ്ങനെ ആരുമറിയാത്ത എത്ര എത്ര മനസ്സിടങ്ങൾ !!
Comments
Post a Comment