Posts

Showing posts from March, 2025

ഉച്ചാടനം

പതിവ് പോലെ ഉച്ചക്കലത്തെ ഊണും കഴിഞ്ഞ് ഒന്നു മയങ്ങാൻ സോഫയിൽ തല തൊട്ടതേയുള്ളൂ, അടുക്കളയിൽ തട്ടും മുട്ടും തുടങ്ങി. ഇതിപ്പോ കുറച്ചു ദിവസായി. ചട്ടീം കലോം ആയാൽ തട്ടീം മുട്ടീം ഇരിക്കും എന്ന് പറയാൻ വരട്ടെ. ആദ്യമാദ്യം ഗീതാജിടെ ആ കറുത്ത് മെലിഞ്ഞ ചാവാലി പൂച്ച, കള്ളിച്ചെല്ലമ്മ ആണെന്നാ രാഗിണി കരുതിയിരുന്നത്. പഠിച്ച കള്ളിയാണാ മാർജാരത്തി. ഒരു സാധനം വീട്ടിൽ വെക്കാൻ പറ്റില്ല. കട്ടു തിന്നുന്നതിൽ പി എച്ച് ഡി എടുത്ത പൂച്ചയാണ്. രാഗിണിയാണ് അതിന് കള്ളിച്ചെല്ലമ്മ എന്ന് പേരിട്ടത്. പക്ഷേ, ഇത് പൂച്ചയും പട്ടിയുമൊന്നുമല്ല. ഒരാഴ്ചയായി രാഗിണി കുറ്റാന്വേഷണം തുടങ്ങിയിട്ട്. പൂച്ചയല്ല ഇതിന് പിന്നിൽ എന്ന് തിരിച്ചറിഞ്ഞ ആ ദിവസം അവൾ ഒരിക്കലും മറക്കില്ല. കുറെ നാളുകളായി തിരിഞ്ഞു നോക്കാതിരുന്ന പാനിക് അറ്റാക്ക് അന്ന് വിശേഷമന്വേഷിക്കാൻ ഓടിയെത്തി. പിന്നെ ഹോസ്‌പിറ്റലായി, മരുന്നായി. ഒന്നും പറയണ്ട... പകല് മുഴുവൻ ഒറ്റക്ക് ഒരു വലിയ വീട്ടിൽ താൻ മാത്രം. അതാലോചിക്കുമ്പോഴേ രാഗിണിക്ക് ഉള്ളിൽ നിന്നൊരു ആന്തൽ വരും. താനാരെയാണ് ഈ പേടിക്കുന്നത് എന്ന് പല വട്ടം സ്വയം ചോദിക്കും. മരിച്ചു പോയ അമ്മായി അമ്മയെയോ? അമ്മ മരിച്ചിട്ടിപ്പോ പതിനാറ് കഴിഞ്ഞു....