ലോക കവിതാദിനം

കവിത എന്തെന്നറിയാത്ത
ഒരു ഗ്രാമത്തിൽ ഒരിക്കൽ ഒരു
കവി ചെന്നുപെട്ടു. ഒരാൽ മരത്തിന്
കീഴെയിരുന്ന് അയാൾ കുറെ
കവിതകൾ എഴുതിക്കൂട്ടി.
അയാളുടെ കവിതകൾ വായിച്ച്
ചിലരുടെ കണ്ണ് നനഞ്ഞു,
ചിലർ ഹൃദയം നിറഞ്ഞ് സന്തോഷിച്ചു,
മറ്റു ചിലർ ആശ്വാസം കണ്ടെത്തി,
ചിലരാകട്ടെ പോരാടാനുള്ള ധൈര്യം കണ്ടെത്തി.
നാട് മുഴുവനും വാർത്ത പരന്നു.
ആളുകളെ നിന്ന നില്പിൽ കരയിക്കാനും ചിരിപ്പിക്കാനും കഴിവുള്ള ഒരു മാന്ത്രികൻ വന്നിരിക്കുന്നു എന്ന്. കേട്ടവർ കേട്ടവർ ആൽ മരത്തിൻ കീഴെ ഒത്തു കൂടി. മാന്ത്രികനെ കാണാൻ. 

അയാൾ പറഞ്ഞു, " ഞാൻ ഒരു മാന്ത്രികനുമല്ല. ഈ എഴുത്താണ്, കവിതയാണ് മാന്ത്രികൻ. എഴുതുവിൻ, നിങ്ങളെക്കൊണ്ടാവും വിധം. അത് നിങ്ങളുടെ വിചാരങ്ങളെയും വികാരങ്ങളെയും ഉദ്ദീപിപ്പിക്കും. ഭാഷയും സാഹിത്യവും ഒരിക്കലും മരിക്കുന്നില്ല.  അവ എന്നും അദ്ഭുതങ്ങൾ കാണിക്കും!"


Comments

Popular posts from this blog

ചിലന്തി മനുഷ്യർ

Little Stories Of Love

A souvenir of love - Chapter 1