രാഷ്ട്രീയം

ആനവണ്ടി തൻ പച്ച സീറ്റിനടിയിൽ 
ഒളിപ്പിച്ചു വച്ചൊരു വടിവാളുമോങ്ങി എന്നഗ്രജനൊരു വെളിച്ചപ്പാട് പോൽ ഓടിയതായിരുന്നെന്‍റെ രാഷ്ട്രീയം

ഓടുന്ന തീവണ്ടി തൻ ഏതോ
ബോഗിയിൽ തിരഞ്ഞു നീയന്നേതോ 
ഒരു തല തല്ലിപ്പൊളിച്ചതായിരുന്നെന്‍റെ രാഷ്ട്രീയം

ഇല്ലാത്ത ക്ലാസുകൾ ഇല്ലെന്നു
ചൊല്ലിയാ ജാഥ തന്നറ്റത്ത് നീ
കൊടികൾ പിടിച്ചു കൈ ജയ്കൾ 
വിളിച്ചതായിരുന്നെന്റെ രാഷ്ട്രീയം

ചുവപ്പും നീലയും കൊടികൾ തൻ
യുദ്ധത്തിനവസാനം വെള്ള പുതപ്പിച്ചു
കിടത്തിയൊരെൻ ജീവനാം ജ്യേഷ്ഠനെ കണ്ട നാൾ അവസാനിച്ചതാണെന്‍റെ രാഷ്ട്രീയം!!
Comments

Popular posts from this blog

Shopping Spree

ചിലന്തി മനുഷ്യർ

നാലു സുന്ദര ദശാബ്ദങ്ങൾ